Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

Aമൈക്കൽ ഫാരഡെ

Bഹംഫ്രി ഡേവി

Cനിക്കൊളാസ് ടെസ്ല

Dഹെൻട്രിക്‌ ഗീസ്ലെർ

Answer:

A. മൈക്കൽ ഫാരഡെ

Read Explanation:

  • മൈക്കൽ ഫാരഡെയുടെ കാലഘട്ടം - 1791 - 1867 
  • വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നു 
  • മൈക്കൽ ഫാരഡേ ആദ്യ കണ്ടുപിടിത്തം നടത്തിയത് - 1821 
  • കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവെച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തി 
  • 1831 ൽ കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി 
  • വൈദ്യുതകാന്തിക പ്രേരണം കണ്ടെത്തി 
  • വൈദ്യുതകാന്തിക പ്രേരണം- ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളെക്സിൽ മാറ്റം വരുത്തുമ്പോൾ അതിന്റെ ഫലമായി ചാലകത്തിൽ ഒരു ഇ . എം . എഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം 
  • പ്രേരിത വൈദ്യുതി - വൈദ്യുതകാന്തിക പ്രേരണം മൂലമുണ്ടാകുന്ന വൈദ്യുതി 
  • പ്രേരിത ഇ . എം . എഫ് - വൈദ്യുതകാന്തിക പ്രേരണം മൂലമുണ്ടാകുന്ന ഇ . എം . എഫ്
  • വൈദ്യുത വിശ്ലേഷണ നിയമം ആവിഷ്ക്കരിച്ചു 
  • വൈദ്യുതവിശ്ലേഷണം - വൈദ്യുതി കടത്തിവിട്ട് ദ്രാവക പദാർത്ഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ 

Related Questions:

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
  2. ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല
  3. ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്
    കാഥോഡ് കിരണങ്ങൾ സിങ്ക് സൾഫൈഡ് കോട്ടിംഗിൽ പതിക്കുമ്പോൾ, അത് എന്താണ് സൃഷ്ടിച്ചത്?
    പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
    മൗലിക കണങ്ങളായ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയ്ക്ക് പുറമെ ആറ്റത്തിലെ കണങ്ങൾക്ക് ഉദാഹരണം ഏത് ?
    റേഡിയോആക്റ്റീവത കണ്ടെത്തിയത് ?