App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പറയുന്നത് എന്ത് ആണ്?

Aഒരു വസ്തുവിന്റെ ന്യുട്ടോണിയൻ ഊഷ്മാവ് സ്ഥിരമായിരിക്കും.

Bഒരു വസ്തുവിന്റെ ചലനത്തിന്റെ പ്രതിപ്രവർത്തനം തുല്യവും എതിർദിശയിലുമായിരിക്കും.

Cഒരു വസ്തുവിന്റെ ചലനത്തിന്റെ ഗതിമാറ്റം ബാഹ്യബലത്തിന് ആനുപാതികമായിരിക്കും.

Dഅസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്

Answer:

D. അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലന നിയമം:

     അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്. ഇതാണ് ഒന്നാം ചലന നിയമം. 

 

 

നിശ്ചല ജഡത്വം:

        നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിൽത്തന്നെ തുടരുന്നതിനുള്ള പ്രവണതയെ, അഥവാ നിശ്ചലാവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ നിശ്ചല ജഡത്വം എന്നു പറയുന്നു.

ജഡത്വം:

         ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ, ചലനാവസ്ഥയ്ക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ ജഡത്വം എന്നു പറയുന്നു.

 

 

  • ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു. 

  • മാസ് കൂടുന്നതിനനുസരിച്ച് ജഡത്വം കൂടുന്നു.

 

ആക്കം:

  • ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് ആക്കം.

  • ഇത് അളക്കുന്നത് വസ്തുവിൻറെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമായാണ്.

  • ആക്കം ഒരു സദിശ അളവാണ്. ഇതു പ്രവേഗത്തിന്റെ ദിശയിലാണ് അനുഭവപ്പെടുന്നത്. 

ആക്കം = മാസ് x പ്രവേഗം

 


Related Questions:

ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്:
ഒരു വസ്തുവിന്റെ വർത്തുള ചലനത്തിൽ, അഭികേന്ദ്ര ബലവും അഭികേന്ദ്ര ത്വരണവും പ്രവർത്തനം നടത്തുന്ന ദിശ എവിടെയാണ്?
' Letters on Sunspot ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ന്യൂട്ടന്റെ മൂന്നാം ചലന നിയമം എപ്രകാരമാണ് പ്രസ്താവിക്കുന്നത്?
സന്തുലിത ബലങ്ങളുടെ ഫലം എന്താണ്?