Challenger App

No.1 PSC Learning App

1M+ Downloads
108 km/h വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാർ ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ, 4 സെക്കണ്ടിന് ശേഷം നിശ്ചലമാകുന്നു. യാത്രക്കാർ ഉൾപ്പെടെയുള്ള കാറിന്റെ മാസ് 1000 kg ആണെങ്കിൽ, ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ പ്രയോഗിക്കപ്പെട്ട ബലം എത്രയായിരിക്കും ?

A7500 N

B- 7500 N

C3000 N

D- 3000 N

Answer:

B. - 7500 N

Read Explanation:

  •  കാറിന്റെ ആദ്യ പ്രവേഗം = u = 108 km/h

= 108 × 1000 / (60 X60)

= 108 × 5/18

= 30 m/s

  • കാറിന്റെ അന്ത്യ പ്രവേഗം = v = 0

  • മാസ്, m = 1000 kg

  • സമയം, t = 4 s

രണ്ടാം ചലന നിയമപ്രകാരം, F = ma

F = m (v-u)/t = 1000 (0-30)/4 = - 7500 N

       നെഗറ്റീവ് സംഖ്യ ബ്രേക്ക് ഉളവാക്കിയ ബലം ചലന ദിശയ്ക്ക് എതിർ ദിശയിലാണെന്ന് സൂചിപ്പിക്കുന്നു.


Related Questions:

ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്:
മാസ്സ് കൂടുന്നതിനു അനുസരിച്ച് ജഡത്വത്തിനു എന്ത് സംഭവിക്കുന്നു ?
ആവേഗം (Impulse) എന്നത് എന്താണ്?
സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry messenger' സൂര്യകളങ്കങ്ങളെക്കുറിച്ചുള്ള 'Discourse on Floating Bodies', 'Letters on Sunspots' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചത്