App Logo

No.1 PSC Learning App

1M+ Downloads
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ പ്രവർത്തകർ കിണറുകളിൽ വിതറുന്ന രാസ വസ്തു എന്ത് ?

Aബേക്കിങ് പൗഡർ

Bആലം

Cഡ്രൈ ഐസ്

Dബ്ലീച്ചിംഗ് പൗഡർ

Answer:

D. ബ്ലീച്ചിംഗ് പൗഡർ

Read Explanation:

  • പകർച്ചവ്യാധികൾ തടയുവാൻ, ആരോഗ്യ പ്രവർത്തകർ കിണറുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറാറുണ്ട്.
  • ജലശുദ്ധീകരണത്തിന് ബ്ലീച്ചിംഗ് പൗഡർ വ്യാപകമായി ഉപയോഗിക്കുന്നു.
  • ശുദ്ധീകരണ പ്രക്രിയയിൽ വെള്ളം അണുവിമുക്തമാക്കുന്നതിന് ഇത് സഹായിക്കുന്നു.
  • ബ്ലീച്ചിംഗ് പൗഡർ പുറത്തു വിടുന്ന ക്ലോറിൻ, രോഗാണുക്കളെ കൊല്ലുന്നു.
  • ക്ലോറിന്റെ സാന്നിദ്ധ്യം ജലത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു.

Related Questions:

ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏതെല്ലാം രീതികളിൽ ദോഷകരമാണ് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ്.

  1. പ്ലാസ്റ്റിക് ബാക്ടീരിയയുടെ സഹായത്തോടെ മണ്ണിൽ വിഘടിക്കുന്നു.  
  2. മണ്ണിലേക്ക് ജലം ഇറങ്ങുന്നതു പ്ലാസ്റ്റിക് തടയുന്നു.
  3. വേരുകളുടെ വളർച്ച പ്ലാസ്റ്റിക് തടസ്സപ്പെടുത്തുന്നില്ല.
' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?
ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?
വാട്ടർ പ്യൂരിഫൈയറുകളിൽ ക്ളോറിനേഷൻ നടത്തുന്നതിന് പകരം _____ രശ്മികളെ ഉപയോഗപെടുത്തുന്നു .

മഴക്കാലത്ത് ജൈവസമ്പന്നമായ മേൽമണ്ണ്, മഴവെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നത് ചുവടെ നൽകിയിരിക്കുന്നവയിൽ എങ്ങനെയുള്ള പ്രദേശങ്ങളിൽ നിന്നാണ് ?

  1. ഉഴുത് മറിച്ച കൃഷിയിടങ്ങൾ
  2. ചരിവുള്ള പ്രദേശങ്ങൾ
  3. മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങൾ
  4. മേച്ചിൽ പ്രദേശങ്ങൾ