Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ച കലാകാരൻ ഇവരിൽ ആരാണ് ?

Aഞെരളത്തു രാമപ്പൊതുവാൾ

Bപല്ലാവൂർ അപ്പുമാരാർ

Cകുഴൂർ നാരായണ മാരാർ

Dകുഴൂർ ചന്ദ്രൻ മാരാർ

Answer:

C. കുഴൂർ നാരായണ മാരാർ

Read Explanation:

  • കേരളം കണ്ട ഏറ്റവും മികച്ച പഞ്ചവാദ്യ വിദ്വാൻമാരിൽ ഒരാളായിരുന്നു കഴൂർ നാരായണ മാരാർ
  •  പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
  • പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്.
  • ജ്യേഷ്ഠനായ കുട്ടപ്പ മാരാർ, അനുജനായ ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പം കുഴൂർമാരാരും ചേർന്ന് പഞ്ചവാദ്യത്തിന്‌ പുതിയ ശൈലി നൽകിയപ്പോൾ ഇവർ 'കുഴൂർ ത്രയം' എന്നറിയപ്പെട്ടു.
  • പല്ലാവൂർ പുരസ്കാരം,കേരള സംഗീത നാടക അക്കാദമി അവാർഡ്, പഞ്ചവാദ്യകുലപതി സ്ഥാനം എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള ബഹുമതികൾ ആണ്.

Related Questions:

കൂടിയാട്ടത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ക്ഷേത്രകല ഏതെന്നു തിരിച്ചറിയുക:

1.സാധാരണക്കരൻ്റെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം.

2.ചാക്യാർ കൂത്തിനു പകരമായി രൂപം കൊണ്ട കലാരൂപം.

3.നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് രചിച്ച പാട്ടുകൾ നൃത്തമായി അവതരിപ്പിക്കുന്ന കലാരൂപം.

4.അമ്പലപ്പുഴയാണ്  ഈ കലാരൂപത്തിൻ്റെ ജന്മദേശം

മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കൂടിയാട്ടം എന്ന ക്ഷേത്ര കലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ നാടകരൂപം.

2.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ കലാരൂപം.

3.കൂടിയാട്ടത്തിൽ നങ്ങ്യാർമാർ പുരുഷ കഥാപാത്രങ്ങളെയും,ചാക്യാർമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.