മട്ടന്നൂർ ശങ്കരൻകുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?AമൃദംഗംBമദ്ദളംCതബലDചെണ്ടAnswer: D. ചെണ്ട Read Explanation: കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. തായമ്പകയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലും അതീവനിപുണനാണ്. വാദ്യകലയിലെ മികവിന്റെ അംഗീകാരമായി 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം, കേന്ദ്ര സംഗീത നാടക അക്കാദമി എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായി കണക്കാക്കുന്ന തൃശൂർ പൂരത്തിൽ, എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു ഇദ്ദേഹം. Read more in App