App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?

Aവി.കെ സിംഗ്

Bലാലാ ലജ്പത്‌റായ്

Cജവാഹർലാൽ നെഹ്‌റു

Dകിഷൻ സിംഗ്

Answer:

B. ലാലാ ലജ്പത്‌റായ്

Read Explanation:

പഞ്ചാബ് നാഷണൽ ബാങ്ക്

  • സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ലാലാലജ്പത്റായും സ്വദേശി പ്രസ്ഥാനത്തിൻറെ നേതാക്കളും ചേർന്നാണ് 1894ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്.
  • എങ്കിലും 1895 ഏപ്രിൽ 12 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്ക് അതിൻ്റെ പ്രവർത്തനം ആരംഭിച്ചത്
  • 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി(Voluntary Retirement) നടപ്പിലാക്കപ്പെട്ടത് പഞ്ചാബ് നാഷണൽ ബാങ്കിലാണ്.

Related Questions:

സവിശേഷ ബാങ്കായ നബാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?

1.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് 

2.ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്കാണിത് 

3.കൃഷി, കൈത്തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.

പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം ഏത് ലിപിയിൽ നിന്നും എടുത്തതാണ് ?
SIDBI ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?