App Logo

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന പ്രദേശം അറിയപ്പെടുന്നത് :

Aഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം

Bവടക്ക് പടിഞ്ഞാറൻ ഹിമാലയം

Cഡാർജിലിങ്-സിക്കിം ഹിമാലയം

Dഅരുണാചൽ ഹിമാലയം

Answer:

C. ഡാർജിലിങ്-സിക്കിം ഹിമാലയം

Read Explanation:

ഡാർജിലിങ്-സിക്കിം ഹിമാലയം 

  • പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന ഡാർജിലിങ് സിക്കിം ഹിമാലയം താരതമ്യേന വിസ്തൃതി കുറഞ്ഞതെങ്കിലും ഹിമാലയത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്. 

  • ദ്രുതഗതിയിലൊഴുകുന്ന നദികളാൽ അറിയപ്പെടുന്ന ഈ പ്രദേശത്തിൽ കാഞ്ചൻ ജംഗ (കാഞ്ചനഗിരി) പോലുള്ള ഉയരമേറിയ കൊടുമുടികളും ആഴമേറിയ താഴ്വരകളുമുണ്ട്. 

  • ഈ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്. 

  • ബ്രിട്ടീഷുകാർ ഇവിടെ തേയില തോട്ടങ്ങൾ സ്ഥാപിച്ചു. 

  • സിവാലിക്കിന് പകരം ഇവിടെ ദ്വാർ സ്തരങ്ങളാണ് (Duar formation) പ്രധാനം. 

  • Duar - flood plain


Related Questions:

The Velikonda Range is a structural part of :

വടക്കൻ സമതലങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടു
  2. വടക്കൻ സമതലങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറ് വരെ ഏകദേശം 3200 km വ്യാപിച്ചു കിടക്കുന്നു
  3. വടക്കു നിന്നും തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു
  4. ഭാബർ പ്രദേശത്ത് വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങൾ രൂപപ്പെടുകയും സ്വാഭാവിക സസ്യജാലങ്ങളും വന്യജീവി വർഗ്ഗങ്ങളും സമ്പുഷ്ടമായി വളരുകയും ചെയ്യുന്നു
    How many physical regions are there in India?
    Which of the following sequences correctly lists the divisions of the West Coastal Plain from north to south?
    പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവ്വഘട്ടവും വടക്ക് സത്പുര, മൈക്കലാ നിരകളും മഹാദിയോ കുന്നുകളും അതിരിടുന്ന ഇന്ത്യയുടെ ഭൂവിഭാഗം :