App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?

Aസമ്മിശ്രവക്രം

Bഋജുരേഖവക്രം

Cഉൻമധ്യവക്രം

Dനതമധ്യവക്രം

Answer:

B. ഋജുരേഖവക്രം

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം 
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്.

വിവിധതരം പഠന വക്രങ്ങൾ

പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾ
രൂപെപ്പെടുന്നു.  

  1. ഋജുരേഖാവക്രം  (Straight Line Curve)
  2. ഉൻമധ്യവക്രം (Convex Curve)
  3. നതമധ്യവക്രം (Concave Curve)
  4. സമ്മിശ്രവക്രം (Mixed Curve)


ഋജുരേഖാവക്രം  (Straight Line Curve)

  • പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതിയെ കാണിക്കുന്ന ലേഖ ഉയർന്ന് പോകുന്നത് ഋജുരേഖ ആയിരിക്കും.
  • പ്രായോഗികതലത്തിൽ ഋജുരേഖാവക്രം അസാധാരണമാണ്.

 


Related Questions:

ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ സമപ്രായത്തിൽ ഏർപ്പെടുന്നവരുടെ വ്യവഹാരങ്ങൾ ഏകദേശം സമാനമായിരിക്കും . എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായ വ്യവഹാരങ്ങൾ പ്രകടിപ്പിക്കുന്നവരും കണ്ടേക്കാം. ഇതിനെയാണ് കേസ് എന്ന് വിളിക്കുന്നത് . താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡിക്കാധാരമായ വ്യക്തിത്വങ്ങൾ ഏവ ?
കുട്ടികളുടെ സർഗാത്മകതയെ പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ പ്രവർത്തനം ഏതാണ് ?
ബിംബനഘട്ടം (Iconic stage) എന്നത് ഏത് പഠനസിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ?
രണ്ടോ അതിലധികമോ വ്യക്തികൾ പ്രബന്ധം തയ്യാറാക്കി ഓരോരുത്തരും അവരവരുടെ വീക്ഷണ കോണിൽ നിന്നുകൊണ്ട് വിഷയം അവതരിപ്പിക്കുന്നതാണ് :
ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?