പഠനം (Learning)
- വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയയാണ് പഠനം.
- അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം.
- ഉദാ :- ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും, മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു, ക്രമേണ എരിയുന്ന മെഴുകുതിരി മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് ശിശുവിൻറെ വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു.
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
-
വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
-
പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
-
പഠനതന്ത്ര ചരങ്ങൾ - പഠന തന്ത്രവുമായി
വൈയക്തിക ചരങ്ങൾ (Individual Variable)
- പരിപക്വനം
- പ്രായം
- ലിംഗഭേദം
- മുന്നനുഭവങ്ങൾ
- ശേഷികൾ
- കായികവൈകല്യങ്ങൾ
- അഭിപ്രേരണ
പാഠ്യ ചരങ്ങൾ (Task Variable)
- പാഠ്യവസ്തുവിൻ്റെ ദൈര്‍ഘ്യം
- പാഠ്യവസ്തുവിൻ്റെ കാഠിന്യ നിലവാരം
- പാഠ്യവസ്തുവിൻ്റെ അർത്ഥപൂർണത
പഠനതന്ത്ര ചരങ്ങൾ (Method Variable)
(സ്ഥൂല പരിശീലന രീതി
വിതരണ പരിശീലന രീതി)
(അധിക പഠനം)
- പഠനത്തിനിടയിൽ ഉരുവിടൽ
- സമ്പൂർണ രീതിയും ഭാഗിക രീതിയും
- ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം