App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?

Aഅധ്യാപകരുടെ നിർബന്ധപ്രകാരം പഠിക്കുന്നു.

Bമാതാപിതാക്കൾ വാങ്ങിതരുന്ന സമ്മാനങ്ങൾക്കു വേണ്ടി പഠിക്കുന്നു.

Cനല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു.

Dവിദ്യാലയത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരത്തിനു വേണ്ടി പഠിക്കുന്നു.

Answer:

C. നല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു.

Read Explanation:

അഭിപ്രേരണ (Motivation)

  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
    1. ആന്തരിക അഭിപ്രേരണ 
    2. ബാഹ്യ അഭിപ്രേരണ 
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • നല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു എന്നത് ആന്തരിക അഭിപ്രേരണയാണ്.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • അഭിരുചി
  • ബാഹ്യ പ്രചോദകങ്ങൾ 
  • മത്സരം , സഹകരണം
  • പുരോഗതിയെക്കുറിച്ചുളള അറിവ് 
  • പരാജയ/ വിജയബോധം
  • അഭിലാഷനില ( അഭിലാഷ സ്തരം)

Related Questions:

ഉൻമധ്യ നതമധ്യ വക്രത്തിൻറെ മറ്റൊരു പേര് ?
താങ്കളുടെ ക്ലാസ്സിലെ ഒരു കുട്ടി പഠനം സ്വയം വിലയിരുത്തുകയും തുടർ പഠനത്തിനായി അതിനെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. ഈ രീതി അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?
മനുഷ്യൻറെ വികസനത്തിൽ സമൂഹവും സംസ്കാരവും വഹിക്കുന്ന പങ്ക് ജീൻപിയാഷെ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടതാര് ?
ശരിയായ ജോഡി കണ്ടെത്തുക ?