App Logo

No.1 PSC Learning App

1M+ Downloads
പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണെന്ന് വിശ്വസിച്ച മനഃശാസ്ത്ര ചിന്താധാര ?

Aഘടനാവാദം

Bവ്യവഹാരവാദം

Cധർമ്മവാദം

Dസമഗ്രതാവാദം

Answer:

C. ധർമ്മവാദം

Read Explanation:

ധർമ്മവാദം (Functionalism)

  • വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ).
  • വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY
  • മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം.
  • പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണ്. 
  • പഠനം, ഓർമ്മ, പ്രശ്നാപഗ്രഥനം എന്നീ ധർമ്മങ്ങളെ കുറിച്ചായിരിക്കണം മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്ന് ധർമ്മവാദികൾ പറയുന്നു.
  • ധർമ്മവാദത്തിന്റെ പ്രധാനപ്പെട്ട വക്താക്കൾ :-
    • HARVEY CARR
    • JOHN DEWEY
    • JAMES ROWLAND ANGELL
    • STANLEY HALL

 


Related Questions:

അപൂർണമായ ദൃശ്യരൂപത്തെ പൂർത്തീകരിക്കപ്പെട്ട നിലയിൽ കുട്ടികൾ ഗ്രഹിച്ചെടുക്കുന്നത് ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം ഏതു നിയമത്തിൻറെ പിൻബലത്തിലാണ് ?
വ്യവഹാരവാദത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ജോൺ വാട്സണെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞൻ ?
പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?
വളരെയധികം താൽപര്യത്തോടെ ഇരിക്കുന്ന സമയത്ത് അധ്യാപകൻ പഠിപ്പിച്ചപ്പോൾ എല്ലാ കുട്ടികളും നന്നായി പഠിച്ചു. ഇവിടെ ഏതു സിദ്ധാന്തമാണ് പ്രാവർത്തികമായത് ?
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?