വൈകാരിക ബുദ്ധി (Emotional intelligence)
- തൻറെ വികാരങ്ങളോടൊപ്പം മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ശരിയായ രീതിയിൽ സ്വയം ഉത്തേജിതനാകുവാനും ആന്തരിക ചോദനകളെ തടഞ്ഞു നിർത്താനും സഹായകമായ കഴിവുകളുടെ സവിശേഷതകളുടെ കൂട്ടമാണ് വൈകാരിക ബുദ്ധി.
- വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവെ , ജോൺ മേയർ ചേർന്നാണ്.
- നമ്മുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ വീക്ഷിച്ചു അവയെ തിരിച്ചറിഞ്ഞു അങ്ങനെ ലഭിക്കുന്ന അറിവിനെ പ്രയോജനപ്പെടുത്തി ചിന്തയേയും പ്രവർത്തിയേയും നേർവഴിക്കു നയിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി - പീറ്റര്‍ സലോവെ , ജോൺ മേയർ
- 1995 ഡാനിയേൽ ഗോൾമാൻ്റെ 'Emotional Intelligence' എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.
വൈകാരികമാനം (emotional quotient - EQ)
ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു.
മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങൾ
-
മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്
-
സഹകരണാത്മകത
-
അനുതാപം
-
പ്രതിപക്ഷബഹുമാനം
-
സമന്വയപാടവം
-
സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍
-
കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍
-
തീരുമാനങ്ങളെടുക്കല്‍
-
മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍
-
ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.