App Logo

No.1 PSC Learning App

1M+ Downloads
പരീക്ഷയിൽ തോൽക്കുന്ന കുട്ടി, ചോദ്യ കർത്താവിനെയും, പരീക്ഷ സമ്പ്രദായത്തെയും, ഉത്തരക്കടലാസ് പരിശോധകനെയും പഴി പറയുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?

Aമധുരിക്കുന്ന നാരങ്ങ ശൈലി

Bപുളിമുന്തിരി ശൈലി

Cഅനുപൂരണം

Dഒട്ടകപക്ഷി മനോഭാവം

Answer:

B. പുളിമുന്തിരി ശൈലി

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

മധുരിക്കുന്ന നാരങ്ങ ശൈലി:

  • വ്യക്തി തന്റെ നേട്ടത്തിലോ, ഇപ്പോഴുള്ള അവസ്ഥയിലോ തൃപ്തനാകാതെ വരുമ്പോൾ, സ്വീകരിക്കുന്ന തന്ത്രമാണിത്.
  • ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം.

ഉദാഹരണം:

  • ഐ.എ.എസ് പരീക്ഷ പല പ്രാവശ്യം എഴുതി വിജയം കാണാതെ വന്ന ഒരു ക്ലാർക്ക്, സ്വയം പ്രതിരോധിച്ചു കൊണ്ട് പറയുകയാണ്, ക്ലാർക്കിന്റെ ജോലി തന്നെയാണ് നല്ലതെന്ന്.
  • ഡിസ്മിസ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ, തനിക്കിപ്പോൾ കുടുംബം നോക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു, എന്ന് പറയുന്നത്.

പുളിമുന്തിരി ശൈലി:

  • പല പ്രാവശ്യം ശ്രമിച്ചിട്ടും, ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ, ഒടുവിൽ അത് തനിക്ക് ആവശ്യമില്ല എന്ന് പറയുന്ന രീതിയാണ് ഇത്.
  • നിരാശയോട് പൊരുത്തപ്പെടാൻ, വ്യക്തി ലക്ഷ്യത്തെ പൂർണമായി നിരാകരിക്കുന്ന ശൈലി.

ഉദാഹരണം:

  • പരീക്ഷയിൽ തോൽക്കുന്ന കുട്ടി, ചോദ്യ കർത്താവിനെയും, പരീക്ഷ സമ്പ്രദായത്തെയും, ഉത്തരക്കടലാസ് പരിശോധകനെയും പഴി പറയുന്നു.

Related Questions:

You notice that a large number of students in your class execute their project work with the help of parents or experts from outside the school. Which one of the following steps would you to take to correct the situation?
Theory of achievement motivation was given by whom
Who explained seven primary mental abilities
The most determining factor in the academic achievement of a child is :
ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?