Challenger App

No.1 PSC Learning App

1M+ Downloads
പാട്ടു സാഹിത്യത്തിന്റെ ലക്ഷണങ്ങൾ നിർണയിച്ചിരിക്കുന്ന കൃതി ഏതാണ് ?

Aലീലാതിലകം

Bരാമചരിതം

Cചന്ദ്രോത്സവം

Dകൃഷ്ണഗാഥ

Answer:

A. ലീലാതിലകം

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിലെ വ്യാകരണത്തെയും കാവ്യമീമാംസയെയുംപറ്റി പ്രതിപാദിക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥം.
  • രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു.
  • സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
  • പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു.
  • ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം പ്രസിദ്ധീകരിച്ചു.
  • പാട്ട് സാഹിത്യം, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്.
  • ലീലാതിലകത്തിന് കൈരളീ തിലകം എന്ന വ്യാഖ്യാനം രചിച്ചത് - ശൂരനാട്ട് കുഞ്ഞൻപിള്ള

Related Questions:

'ഐതിഹ്യമാല' രചിച്ചത് ആര് ?
പ്രാചീന സന്ദേശ കാവ്യമായ ' ഉണ്ണുനീലി സന്ദേശം ' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ (കെ എൻ വാസുദേവൻ നമ്പൂതിരി) ആത്മകഥ ഏത് ?
"ലില്യപ്പ" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള നോവൽ രചിച്ചത് ആര് ?
‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?