Challenger App

No.1 PSC Learning App

1M+ Downloads
പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?

Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Bമിശ്ര സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

A. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Read Explanation:

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

  • മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ മൂലധനം , വിഭവങ്ങൾ, സംരംഭകത്വം തുടങ്ങിയ ഉൽപാദന ഘടകങ്ങൾ സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്നു.
  • ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം വിപണിയിലെ ഡിമാൻഡിനെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു,
  • അത്കൊണ്ട് ഇത് വിപണി സമ്പദ്‌വ്യവസ്ഥ (Market Economy) എന്നും അറിയപ്പെടുന്നു.
  • ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഈ  സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ് 
  • മുതലാളിത്ത സമ്പദ്‌ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിൽ സമ്പദ്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്‌.
  • ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ്‌ രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
  • അതിനാലാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നത്.
  • സർക്കാർ ഇടപെടൽ കുറവായതിനാൽ വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്

Related Questions:

ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയെ ------------------------------എന്ന് പറയുന്നു?
Which economy has a co-existence of private and public sectors ?
What has been the MOST significant impact of remittances in Kerala?

മിശ്രസമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?

 i) പൊതു മേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം 

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?