പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?Aലുഡ്വിഗ് ഗട്ട്മാൻBആഷ്ലി കുപ്പർCജാക്വസ് റോഗ്Dഗുരു ദത്ത് സോധിAnswer: A. ലുഡ്വിഗ് ഗട്ട്മാൻ Read Explanation: ഒരു ജർമ്മൻ-ബ്രിട്ടീഷ് ന്യൂറോളജിസ്റ്റ് ആയിരുന്നു സർ ലുഡ്വിഗ് ഗട്ട്മാൻ. 1948ൽ വികലാംഗരായ യുദ്ധവിദഗ്ദ്ധർക്കായി അദ്ദേഹം ആദ്യത്തെ 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' എന്ന പേരിൽ ഒരു കായികമേള സംഘടിപ്പിച്ചു. സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ് പരിണമിച്ചാണ് പിന്നീട് പാരാലിമ്പിക്സ് ഉണ്ടായത്. കായിക പരിപാടികളിൽ പങ്കെടുക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗട്ട്മാൻ 'പാരാപ്ലെജിക് ഗെയിംസ്' എന്ന പദം ഉപയോഗിച്ചു. ഇതിൽനിന്നാണ് 'പാരാലിമ്പിക്സ്' എന്ന വാക്കിൻറെ ഉൽഭവം. ലുഡ്വിഗ് ഗട്ട്‌മാനെ 'പാരാലിമ്പിക്സിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. Read more in App