'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?
Aമുഹമ്മദ് യൂനുസ്
Bവാറൻ ബഫറ്റ്
Cരഘുറാം രാജൻ
Dഅമർത്യ സെൻ
Answer:
A. മുഹമ്മദ് യൂനുസ്
Read Explanation:
മുഹമ്മദ് യൂനുസ്
- ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും.
- സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
- 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
- 'പാവങ്ങളുടെ ബാങ്കർ' എന്ന് മുഹമ്മദ് യൂനുസ് അറിയപ്പെടുന്നു.
മുഹമ്മദ് യൂനുസിന്റെ പ്രധാന കൃതികൾ:
- 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
- 'എ വേൾഡ് ഓഫ് ത്രീ സീറോസ്
- 'ബാങ്കർ ടു ദി പൂവർ : മൈക്രോലെൻഡിംഗ് ആൻഡ് ദി ബാറ്റിൽ എഗൈൻസ്റ്റ് വേൾഡ് പോവർട്ടി'