Challenger App

No.1 PSC Learning App

1M+ Downloads
പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ആരാണ് വ്യവഹാര വാദത്തിന് രൂപം നൽകിയത് ?

Aകർട്ട് ലെവിൻ

Bജോൺ ബി വാട്സൺ

Cസ്കിന്നർ

Dതോണ്ടെയ്ക്ക്

Answer:

B. ജോൺ ബി വാട്സൺ

Read Explanation:

വ്യവഹാരവാദം (Behaviourism)

  • പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി വാട്സൺ വ്യവഹാരവാദത്തിന് രൂപം നൽകി.
  • ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് ഇവർ കരുതി.
  • മനസ്സ് നിരീക്ഷണ വിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു.
  • മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇവർ വാദിച്ചു.
  • അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനാവുമെന്ന വിശ്വാസത്തെ ഇവർ ബലപ്പെടുത്തി.
  • അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി.
  • 1920 മുതൽ 1960 വരെ മനശാസ്ത്ര മേഖല അടക്കി വാണു.
  • പ്രധാനപ്പെട്ട മറ്റു വ്യവഹാരവാദികൾ :-
    • പാവ്ലോവ് 
    • സ്കിന്നർ
    • തോണ്ടെയ്ക്ക്

Related Questions:

"കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായി മാറും" - ഇത് ശിശു വികാരങ്ങളിൽ ഏത് വികാരത്തിന് ഉദാഹരണമാണ് ?
പ്രകരന രീതി (Topical Approach ) വികസിപ്പിച്ചതാര് ?
സാമൂഹിക പഠനം എന്ന ആശയം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ?

Thorndike learning exercise means:

  1. Learning take place when the student is ready to learn
  2. Learning take place when the student is rewarded
  3. Repetition of the activity for more retention
  4. Learning take place when the student is punished
    ക്ലാസ്സിക്കൽ കണ്ടീഷനിങ്ങിൻ്റെ ഉപജ്ഞാതാവും നോബൽ സമ്മാന ജേതാവുമായ ശരീര പ്രവർത്ത ശാസ്ത്രജ്ഞൻ ?