App Logo

No.1 PSC Learning App

1M+ Downloads
കുരങ്ങനെയിട്ടു കൂട്ടിൽ, ചാടിയാൽ കിട്ടാത്ത ഉയരത്തിൽ പഴം തൂക്കിയിട്ടു. കൂട്ടിൽ രണ്ട് വടികളും വച്ചു. ഒരു വടി മാത്രം ഉപയോഗിച്ചു. പഴത്തിലെത്തില്ല. രണ്ടു വടികളും കൂട്ടിയോജിപ്പിക്കാമെന്നു കണ്ട് കുരങ്ങ് ഈ മാർഗമുപയോഗിച്ചു പഴം കൈക്കലാക്കി. ഇത്

Aഅഭ്യാസനിയമപ്രകാരമുള്ള പഠനമാണ്

Bഋണാത്മക പ്രബലനമാണ്

Cധനാത്മക പ്രബലനമാണ്

Dഉൾക്കാഴ്ചയിലൂടെയുള്ള പഠനമാണ്

Answer:

D. ഉൾക്കാഴ്ചയിലൂടെയുള്ള പഠനമാണ്

Read Explanation:

ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ വക്താക്കൾ:

  1. മാക്സ് വെർതിമർ (Max Wertheimer)
  2. വോൾഫ്ഗാങ് കോഹളർ (Wolf Gang Kohler)
  3. കർട്ട് കോഫ്ക (Kurt- Koffka)

      ഇവർ ജെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ എന്നും അറിയപ്പെടുന്നു. 

 

മാക്സ് വെർതിമർ:

  • ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് / സമഗ്ര വാദത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, മാക്സ് വെർതിമർ ആണ്.
  • കുട്ടികളിൽ ഗണിത പ്രശ്നം ഉപയോഗിച്ചുള്ള പരീക്ഷണം തുടങ്ങിയത്, മാക്സ് വെർതീമർ ആണ്.  
  • കോഴിക്കുഞ്ഞുങ്ങളിലും, കുതിരകളിലും പരീക്ഷണം (Stupid Chicken Experiment) നടത്തിയതും, മാക്സ് വെർതീമർ ആണ്.

 

കോഹളർ:

          സുൽത്താൻ എന്ന ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയത്, കോഹളർ ആണ്.

 

കോഹളർ ചിമ്പാൻസിയിൽ നടത്തിയ പരീക്ഷണം:

പരീക്ഷണം - 1

  1. വിശക്കുന്ന ഒരു ചിമ്പാൻസിയെ കൂട്ടിലടച്ചിട്ട് ഒരു വടിയും വച്ചു.
  2. കൂടിന് പുറത്ത് ചിമ്പാൻസി കാണത്തക്ക വിധം ഏതാനും പഴങ്ങൾ സജ്ജീകരിക്കുന്നു.
  3. പഴങ്ങൾ കണ്ട ചിമ്പാൻസി അസ്വസ്ഥനാവുകയും, അത് കൈക്കലാക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്യുന്നു.
  4. ശ്രമം പരാജയപ്പെടുന്നതിനെ തുടർന്ന് കൂട്ടിൽ നിരാശനായിരിക്കുന്ന ചിമ്പാൻസി, വടി കാണുന്നു.
  5. വടി ഉപയോഗിച്ച് ചിമ്പാൻസി പഴം കൈക്കലാക്കുന്നു.
  6. ഇവിടെ സന്ദർഭം മനസിലാക്കിയാണ് നീക്കം നടന്നിരിക്കുന്നത്.

പരീക്ഷണം - 2

  1. ഇവിടെ വലുതും ചെറുതുമായ രണ്ട് വടികൾ കൂട്ടിൽ വയ്ക്കുന്നു.
  2. ചിമ്പാൻസി രണ്ട് വടിയും മാറി മാറി ഉപയോഗിച്ച് പഴം എടുക്കാൻ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല.
  3. പെട്ടെന്ന് കിട്ടിയ ഒരാശയം എന്ന പോലെ രണ്ട് വടിയും കൂട്ടിയോജിപ്പിച്ച് പഴം കൈക്കലാക്കുന്നു.

 

പരീക്ഷണം – 3

  1. ഈ പരീക്ഷണത്തിൽ കൂട്ടിനകത്ത് കുറച്ച് മാറ്റം വരുത്തുന്നു.
  2. പഴം കൂടിന് മുകൾ തട്ടിൽ കെട്ടിവെയ്ക്കുകയും ഒരു പെട്ടി അശ്രദ്ധമായി കൂട്ടിനകത്ത് വയ്ക്കുകയും ചെയ്തു.
  3. പഴം എടുക്കാനുള്ള ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ചിമ്പാൻസി പെട്ടിയും, പഴവും തമ്മിലുള്ള ബന്ധം മനസിലാക്കുകയും പെട്ടി പഴത്തിനടുത്തേയ്ക്ക് നീക്കിയിട്ട് അതിൽ കയറി നിന്ന് പഴം കൈക്കലാക്കുകയും ചെയ്യുന്നു.

പരീക്ഷണം – 4:

  1. പഴം അല്പം കൂടി ഉയരത്തിൽ കെട്ടിത്തൂക്കി, കൂട്ടിൽ 2 പെട്ടികൾ വയ്ക്കുന്നു.
  2. മുൻപ് ചെയ്ത പോലെ പെട്ടി നീക്കിയിട്ട് പഴം കൈക്കലാക്കാൻ ചിമ്പാൻസി ശ്രമിക്കുകയും, ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു.
  3. പരിസര നിരീക്ഷണത്തിലൂടെ മറ്റൊരു പെട്ടി കണ്ടെത്തുന്ന ചിമ്പാൻസി പെട്ടികൾ ഒന്നിന് മേലെ ഒന്ന് എന്ന രീതിയിൽ ക്രമീകരിക്കുകയും, അതിന് മുകളിൽ കയറി നിന്ന് പഴം കൈക്കലാക്കുകയും ചെയ്യുന്നു.

 

Note:

   ഇവിടെ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മനസിലാകുന്നത്, ശ്രമ-പരാജയമോ, ആവർത്തനമോ അല്ല, പഠന വിജയത്തെ സ്വാധീനിക്കുന്നത് എന്നാണ്.

 

ഗസ്റ്റാൾട്ട് മനഃശാസ്ത്രം:

  • വ്യവഹാരവാദത്തെ പിൻതള്ളി നിലവിൽ വന്ന മനഃശാസ്ത്രമാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
  • സമഗ്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തം.

 

അന്തർദൃഷ്ടി പഠനം (Insightful Learning):

  • പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
  • ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
  • പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.

 


Related Questions:

The cognitive process of integrating new information with existing knowledge is:

While teaching abstract concepts ,the teacher should give

  1. notes on the board
  2. enhance notes memory
  3. a number of illustrations
  4. practical examples of applications
    താഴെ പറയുന്നവയിൽ വൈജ്ഞാനികാർജനത്തിനു സഹായിക്കുന്ന ഭൂപട മാതൃകയല്ലാത്തത് ഏത് ?
    എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയത് ?
    A child who feels neglected starts wetting the bed again, even though they were previously toilet-trained. This is an example of which defense mechanism?