App Logo

No.1 PSC Learning App

1M+ Downloads
പാവ്‌ലോവിന്റെ ക്ലാസിക്കൽ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക ?

Aസ്വാഭാവിക ചോദനത്തിനനുസരിച്ചുള്ള സ്വാഭാവിക പ്രതികരണം സ്ഥിരമായതാണ്

Bകൃത്രിമ ചോദനത്തിനനുസരിച്ചുള്ള പ്രതികരണം സ്ഥായിയല്ല. അത് ആ പ്രക്രിയ നിർവഹിക്കുമ്പോൾ ആ സന്ദർഭത്തിൽ അടങ്ങിയിരിക്കുന്ന അനുഭവങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്

Cപ്രസ്താവന (1 )ശരി(2 )തെറ്റ്

Dപ്രസ്താവന (1 )തെറ്റ് (2 )ശരി

Answer:

C. പ്രസ്താവന (1 )ശരി(2 )തെറ്റ്

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 

അനുബന്ധന സിദ്ധാന്തത്തിന്റെ പ്രസക്തി:

       വിവിധ പഠന സന്ദർഭങ്ങളിൽ ഉചിതമായ ചോദകങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത, അനുബന്ധന സിദ്ധാന്തം മുന്നോട്ട് വെച്ചു.

  • നല്ല ശീലങ്ങൾ വളർത്താനും, ദുശീലങ്ങൾ ഒഴിവാക്കാനും അനുബന്ധന പ്രക്രിയ പ്രയോഗിക്കുന്നു.
  • കുട്ടികളിലുണ്ടാകുന്ന അനാവശ്യ ഭീതി, അനുബന്ധന ഫലമായാണ് ഉണ്ടാകുന്നത്. ഇവയെ പ്രതിബന്ധനം (Deconditioning) വഴിയും, പുനരനുബന്ധനം (Reconditioning) വഴിയും മാറ്റിയെടുക്കാവുന്നതാണ്.
  • ഭയം ജനിപ്പിക്കുന്ന വസ്തുവിനെ തുടർച്ചയായി സന്തോഷപ്രദമായ ചോദകങ്ങളുമായി ബന്ധിപ്പിച്ചാൽ മതി.

Related Questions:

A child's uncontrollable and irrational fear of seeing a cat can be explained by:

  1. Social Learning
  2. Operant Conditioning
  3. Classical Conditioning
  4. none of the above
    താഴെ തന്നിരിക്കുന്നവയിൽ പിയാഷെയുടെ രണ്ട് മുഖ്യ സംപ്രത്യയങ്ങൾ ഏതാണ് ?
    പഠന പ്രചരണത്തിലെ ഫാക്കൽറ്റി സിദ്ധാന്തം പ്രകാരം മനുഷ്യമനസ്സിന്റെ ശിക്ഷണം ഏത് ?
    താഴപ്പറയുന്നവയില്‍ സാമൂഹിക ജ്ഞാനനിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത് ?
    ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?