App Logo

No.1 PSC Learning App

1M+ Downloads
ശ്രമപരാജയ പഠനത്തിലെ ആദ്യത്തെ ഘട്ടം ?

Aതിരഞ്ഞെടുക്കൽ

Bഉറപ്പിക്കൽ

Cയാദൃശ്ചിക ചലനങ്ങൾ

Dയാദൃശ്ചിക വിജയം

Answer:

C. യാദൃശ്ചിക ചലനങ്ങൾ

Read Explanation:

എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) 

  • തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
  • ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
  • ചോദകവും (Stimulus -s) പ്രതികരണവും (Response-R) തമ്മിലുള്ള സംയോഗ്മാണ്, ഈ പഠനത്തിന്റെ അടിസ്ഥാനം.
  • ഇത്തരത്തിലുള്ള സംയോഗത്തെ, സംബന്ധം (Connection) എന്നു പറയുന്നു. അതിനാൽ, ഈ സിദ്ധാന്തത്തെ സംബന്ധ വാദം (Connectionism) എന്നും, ബന്ധ സിദ്ധാന്തം (Bond Theory) എന്നും അറിയപ്പെടുന്നു.   
  • ചോദക - പ്രതികരണങ്ങൾ ശക്തിപ്പെടുകയോ, ക്ഷയിക്കുകയോ ചെയ്യുന്നത് ശീല രൂപീകരണത്തിനോ, ശീല നിഷ്കാസനത്തിനോ കാരണമാകുന്നു. 
  • തെറ്റുകൾ വരുത്തിയിട്ട്, പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
  • അതിനാൽ ഈ സിദ്ധാന്തത്തെ ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory) എന്നും അറിയപ്പെടുന്നു.
  • ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
  • ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.
  • ശരിയായ ചലനങ്ങൾ മാത്രം സ്വീകരിക്കുകയും തെറ്റായ ചലനങ്ങൾ നിരാകരിക്കുകയും ചെയ്യുന്ന പഠനമാണ് - ശ്രമ പരാജയ പഠനം

Related Questions:

ഗസ്റ്റാൾട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രദം ആകുന്നത് എപ്പോൾ ?
The concept of insight learning was introduced by:
ആൽബർട്ട് ബന്ദൂരയുടെ സോഷ്യൽ ലേണിംഗ് തിയറിയുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തിൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് ?
സൂചന സിദ്ധാന്തം ആവിഷ്കരിച്ചത്?