App Logo

No.1 PSC Learning App

1M+ Downloads
'പാർത്ഥസാരഥി' ഭാവത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഅമ്പലപ്പുഴ

Bആറന്മുള

Cഗുരുവായൂർ

Dതൃച്ചംബരം

Answer:

B. ആറന്മുള

Read Explanation:

  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം.
  • പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • ചതുർബാഹുവും പരബ്രഹ്മ സ്വരൂപവും ആയ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ.
  • പാർത്ഥസാരഥി ഭാവത്തിലാണ് ഇവിടെ ശ്രീകൃഷ്ണനെ ആരാധിക്കുന്നത്.
  • തന്റെ ഭക്തനായ അർജ്ജുനന് (പാർത്ഥന്) വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് ഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
  • കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്.
  • ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്.
  • തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്.

Related Questions:

പാണ്ട്യ രാജാവ് നിർമിച്ച ക്ഷേത്രം ഏതാണ് ?

ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികളിൽ പെടാത്തത് ഏതാണ് ?

  1. വസ്ത്ര ശുദ്ധി
  2. ശരീര ശുദ്ധി
  3. ആഹാര ശുദ്ധി
  4. മനഃശുദ്ധി
  5. സംഭാഷണ ശുദ്ധി
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?
നിലവിളക്കിലെ തിരി എന്തിനെ ആണ് സൂചിപ്പിക്കുന്നത് ?
നാളികേരം അടിച്ചുടക്കുന്ന വഴിപാട് ഏതു ദേവനുമായി ബന്ധപ്പെട്ടതാണ് ?