App Logo

No.1 PSC Learning App

1M+ Downloads
പാർവതി നെന്മേനി മംഗലത്തിന്റെ നേതൃത്വത്തിൽ അന്തർജ്ജന സമാജം രൂപീകരിച്ചവർഷം ഏത്?

A1928

B1929

C1930

D1931

Answer:

D. 1931

Read Explanation:

പാർവതി നെന്മേനി മംഗലം : (1911 - 1947)

  • 1911 തൃശ്ശൂരിലെ ഇരിങ്ങാലക്കുടക്കടുത്തു നടവരമ്പത്ത് നല്ലൂരിലെത്തു മനയിൽ വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അമ്മയുടേയും മകളായി ജനിച്ചു.  
  • പതിനാലാമത്തെ വയസ്സിൽ നെന്മേനിമംഗലം ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുമായി വിവാഹം നടന്നു. 
  • സ്വന്തം സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണ് പാർവതി ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. 
  • ചേറ്റുപുഴയിൽ അന്തർജ്ജന സമാജം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വനിത
  • സ്വന്തം ഇല്ലത്തിൽ ഉൾപ്പെടെ 12 സ്ത്രീകളെ ഉൾപ്പെടുത്തി 1931 പാർവ്വതി സ്ഥാപിച്ച സംഘടനയാണ്  അന്തർജ്ജന സമാജം. 
  • നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവ പുനർ വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച വനിത
  • യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത
  • മലപ്പുറത്തുനിന്നും കോട്ടയം വരെ ബോധവൽക്കരണ ജാഥ നടത്തിയ നവോത്ഥാന നായിക
  • മംഗല്യ സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല എന്നു പറഞ്ഞ നവോത്ഥാന നായിക
  • മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് ആര്യാപള്ളത്തിനോടൊപ്പം നേതൃത്വ നിരയിൽ ഉണ്ടായിരുന്ന നവോത്ഥാന നായിക

Related Questions:

The Founder of 'Atmavidya Sangham' :
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :
പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കവിത ഏത് ?
ശ്രീനാരായണ ഗുരുവിന്റെ കൃതി?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?