App Logo

No.1 PSC Learning App

1M+ Downloads
പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ ഏത് അവയവത്തിലേക്കാണ് തുറക്കപ്പെടുന്നത്?

Aപക്വാശയം (Duodenum)

Bശൂന്യാന്ത്രം (Jejanum)

Cകൃശാന്ത്രം (Ileum)

Dപ്ലീഹ (Spleen)

Answer:

A. പക്വാശയം (Duodenum)

Read Explanation:

  • പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ പക്വാശയ(Duodenum)ത്തിലേക്കാണ് തുറക്കപ്പെടുന്നത്

പിത്തരസം

  • പിത്തരസം (Bile) ഉല്പാദിപ്പിക്കുന്നത് - കരൾ.
  • എൻസൈമുകൾ ഇല്ലത്ത ദഹന രസമാണ് ബൈൽ  
  • ബൈൽ  കൊഴുപ്പിനെ  ചെറു കണികകളാക്കി മാറ്റുന്നു (എമൽസിഫിക്കേഷൻ ഓഫ് ഫാറ്റ്). 
  • ഭക്ഷണത്തെ ക്ഷാരഗുണം ഉള്ളതാക്കുകയും ചെയ്യുന്നു.
  • പിത്തരസം സംഭരിക്കുന്നത്- പിത്തസഞ്ചിയിൽ ( gall bladder) 
  • പിത്തരസത്തിന്റെ നിറം- പച്ചയും മഞ്ഞയും കലർന്ന നിറം 
  • പിത്തരസത്തിലെ വർണ്ണകങ്ങൾ - Bilirubin, Biliverdin 
  • ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന്‌ കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ - മഞ്ഞപ്പിത്തം

ആഗ്നേയരസം 

  • ഉല്പാദിപ്പിക്കുന്നത് : ആഗ്നേയ ഗ്രന്ഥി 
  • ആഗ്നേയരസത്തിലെ രാസാഗ്നികൾ :  അമിലേസ്, ട്രിപ്‌സിൻ, ലിപ്പേസ്
  • അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി – അമിലേസ് 
  • പ്രോട്ടീനിനെ പെപ്റ്റൈഡാക്കി മാറ്റുന്ന രാസാഗ്നികൾ - ട്രിപ്‌സിൻ
  • കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളു മാക്കി മാറ്റുന്ന രാസാഗ്നി – ലിപ്പേസ്

Related Questions:

അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം?
ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം :
മനുഷ്യൻ്റെ വൻകുടലിൽ വസിക്കുന്ന ചില ബാക്റ്റീരിയകളെ ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?