App Logo

No.1 PSC Learning App

1M+ Downloads
പുരാതന ഗ്രീസിലെ പ്രധാന അധിവാസ കേന്ദ്രങ്ങൾ എന്തായിരുന്നു?

Aനഗരങ്ങൾ

Bഗ്രാമങ്ങൾ

Cകോട്ടകൾ

Dതീരദേശങ്ങൾ

Answer:

B. ഗ്രാമങ്ങൾ

Read Explanation:

ഗ്രീക്ക് നഗരരാഷ്ട്രങ്ങൾ

  • പുരാതന ഗ്രീസിൽ ഗ്രാമങ്ങളായിരുന്നു പ്രധാന അധിവാസ കേന്ദ്രങ്ങൾ.

  • കൃഷിയും കച്ചവടവും വികസിച്ചതോടെ നഗരങ്ങൾ രൂപം കൊണ്ടു.

  • കാലക്രമേണ ഒരു നഗരവും ചുറ്റുമുള്ള കുറെ ഗ്രാമങ്ങളും ഒത്തുചേർന്ന് നഗര രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങി.

  • ഈ നഗര രാഷ്ട്രങ്ങൾ പോളിസ് (Polis) എന്നാണ് അറിയപ്പെട്ടിരുന്നത്.

  • കടലുകളോ ഉയർന്ന പർവ്വതങ്ങളോ പുരാതന ഗ്രീസിലെ ഈ നഗര രാഷ്ട്രങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നു.

  • അതിനാൽ ഓരോ നഗര രാഷ്ട്രവും ഒറ്റപ്പെട്ട നിലയിലായിരുന്നു.

  • ഇക്കാരണത്താൽ ഒരു പൊതു ഭരണസംവിധാനം പുരാതന ഗ്രീസിൽ ഉണ്ടായിരുന്നില്ല.

  • ഗ്രീസിലെ പ്രധാന നഗര രാഷ്ട്രങ്ങൾ ആയിരുന്നു ഏതൻസും സ്പാർട്ടയും.


Related Questions:

പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഇറാൻ പേർഷ്യൻ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന രാജ്യമാണ്.
  2. പെർസപോളിസ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
  3. പേർഷ്യൻ സാമ്രാജ്യം വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഒന്നായിരുന്നില്ല.

    പേർഷ്യൻ ഭരണസംവിധാനത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

    1. ഭരണസൗകര്യത്തിനായി വിശാലമായ സാമ്രാജ്യത്തെ നിരവധി സത്രപി (പ്രവിശ്യ) കളായി വിഭജിച്ചിരുന്നു.
    2. 'സത്രപ്' എന്നറിയപ്പെട്ടിരുന്ന ഗവർണർമാരുടെ കീഴിലായിരുന്നു സത്രപികൾ.
    3. സത്രപ്മാർ രാജാവിന്റെ നിയമങ്ങളും നികുതി സമ്പ്രദായങ്ങളും നടപ്പിലാക്കാൻ ചുമതലപ്പെട്ടിരുന്നില്ല.
      പേർഷ്യൻ സാമ്രാജ്യത്തിലെ സത്രപ്‌മാർ ചെയ്തിരുന്ന പ്രധാന ചുമതല എന്തായിരുന്നു?
      അരിസ്റ്റോട്ടിൽ ഏത് ഗ്രീക്ക് തത്വചിന്തകന്റെ ശിഷ്യനായിരുന്നു?
      ഹാജനപദങ്ങളുടെ കാലഘട്ടം ഇന്ത്യയിൽ എന്തെന്നു വിശേഷിപ്പിക്കപ്പെടുന്നു?