App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?

Aതാലോലം

Bആശ്വാസകിരൺ

Cസാന്ത്വനം

Dആയുർദ്ദളം

Answer:

B. ആശ്വാസകിരൺ

Read Explanation:

ആശ്വാസകിരൺ പദ്ധതി

  • കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
  • നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്.

ആശ്വാസകിരൺ പദ്ധതിയുടെ ഗുണഭോക്താക്കൾ

  • ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍
  • ശാരീരിക വൈകല്യമുളളവര്‍.
  • പ്രായധിക്യം മൂലം കിടപ്പിലായവര്‍
  • 100 ശതമാനം അന്ധത ബാധിച്ചവര്‍
  • തീവ്രമാനസിക രോഗമുള്ളവര്‍
  • ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍
  • എൻഡോസൾഫാൻ ബാധിച്ചുപൂർണമായും ദുർബലപ്പെടുത്തിയിട്ടുള്ളവർ

Related Questions:

സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്ന് നടപ്പിലാക്കുന്ന സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പിനാവശ്യമായുള്ള വെബ് ബേസ്ഡ് പ്രോഗ്രാം തയാറാക്കുന്ന സ്ഥാപനം ഏതാണ് ?
KASP വിപുലീകരിക്കുക.
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :