App Logo

No.1 PSC Learning App

1M+ Downloads
പെരിനാട്ടു ലഹള നടന്ന വർഷം

A1920

B1917

C1915

D1918

Answer:

C. 1915

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം.
  • അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : കൊല്ലം പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ.
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 
  • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്  : 1915 

Related Questions:

The venue of Paliyam Satyagraha was;

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

(i) കുറിച്യ കലാപം

(ii) വേലുത്തമ്പിയുടെ കലാപം

(iii) മലബാർ കലാപം

(iv) ചാന്നാർ ലഹള

എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?
പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം
പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :