Challenger App

No.1 PSC Learning App

1M+ Downloads
"മലയാളി മെമ്മോറിയൽ" തയ്യാറാക്കിയ വർഷം ?

A1791

B1891

C1896

D1691

Answer:

B. 1891

Read Explanation:

എന്താണ് മലയാളി മെമ്മോറിയൽ?

സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടും, തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ വിദേശ ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന അമിതപ്രാധാന്യം ഇല്ലാതാക്കുന്നതിനുമായി, ജി.പി പിള്ളയുടെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനമാണ് മലയാളി മെമ്മോറിയൽ

  • മലയാളി മെമ്മോറിയൽ സമർപ്പിച്ചത് - 1 ജനുവരി 1891
  • മലയാളി മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം - 10028 
  • നേതൃത്വം നൽകിയത് - ബാരിസ്റ്റർ ജി പി പിള്ള
  • തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനാണ് നിവേദനം സമർപ്പിച്ചത്.

 


Related Questions:

വാഗൺ ട്രാജഡി നടന്ന വർഷം:
Colachel is located at?
വയനാട്ടിലെ കാടുകളിൽ 1812-ലെ കൊളോണിയൽ വിരുദ്ധ ആദിവാസി കലാപത്തിന് നേതൃത്വം നൽകിയത്?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം.
  2. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 500 ദിവസം നീണ്ടുനിന്നു.
  3. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
  4. സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു