Challenger App

No.1 PSC Learning App

1M+ Downloads
പൊതു കടം ഇല്ലാതാക്കാൻ ' സിങ്കിങ് ഫണ്ട് ' ആരംഭിച്ചത് ആരാണ് ?

Aമെറ്റെർണിക്ക്

Bനെപ്പോളിയൻ

Cമിറാബോ

Dറൂസ്സോ

Answer:

B. നെപ്പോളിയൻ

Read Explanation:

നെപ്പോളിയന്റെ ഭരണ പരിഷ്കാരങ്ങൾ :

  • 1799 ൽ നെപ്പോളിയൻ  ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്തു.
  • ഒരു ഏകാധിപതിയായിരുന്നെങ്കിലും നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി.
  • ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച ചില ആശയങ്ങളും ലക്ഷ്യങ്ങളുമായിരുന്നു ഈ പരിഷ്കാരങ്ങൾക്ക് പ്രചോദനമായത്

പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • സാമ്പത്തികപ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

  1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
  2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
  3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു 
    ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?
    ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ' രക്തരൂക്ഷിതമായ ഞായറാഴ്ച്ച ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?