App Logo

No.1 PSC Learning App

1M+ Downloads
പോലീസിൻ്റെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായ വ്യക്തികളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 175

Bസെക്ഷൻ 174

Cസെക്ഷൻ 173

Dസെക്ഷൻ 172

Answer:

D. സെക്ഷൻ 172

Read Explanation:

BNSS Section-172 - Persons bound to conform to lawful directions of Police [പോലീസിൻ്റെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായ വ്യക്തികൾ.

  • 172(1) - ഈ അധ്യായത്തിന് കീഴിലുള്ള ഏതൊരു കടമയും നിറവേറ്റുന്നതിനായി ഒരു പോലീസ് ഉദദ്യാഗസ്ഥൻ നൽകുന്ന നിയമാനുസൃതമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്

  • 172 (2) - ഒരു പോലീസ് ഉദ്യോഗസ്ഥൻ (1)-ാം ഉപവകുപ്പ് പ്രകാരം നൽകുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ എതിർക്കുകയോ , അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും തടങ്കലിലാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാം

    അത്തരമോരു വ്യക്തിയെ മജിസ്ട്രേറ്റിന്റെ മുമ്പാകെ കൊണ്ടുപോവുകയോ , പെറ്റി കേസുകളിൽലാണെങ്കിൽ അയാളെ എത്രയും വേഗം, 24 മണിക്കൂറിനുള്ളിൽ വിട്ടയക്കാം


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.

സെക്ഷൻ 78 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അറസ്റ്റ് വാറന്റ് നടപ്പിലാക്കുന്ന പോലീസ് ഉദദ്യാഗസ്ഥനോ മറ്റൊരാളോ, (ജാമ്യം സംബന്ധിച്ച 73-ാം വകുപ്പിലെ വ്യവസകൾക്ക് വിധേയമായി അനാവശ്യമായ കാലതാമസം കൂടാതെ, അറസ്റ്റ് ചെയ്യപ്പെട്ട ആളെ ,ഏതു കോടതിയുടെ മുമ്പാകെയാണോ ഹാജരാക്കുവാൻ നിയമം അയാളുടെ ആവശ്യപ്പെടുന്നത്, ആ കോടതി മുമ്പാകെ ഹാജരാക്കേണ്ടതാകുന്നു
  2. എന്നാൽ, അത്തരം കാലതാമസം, ഒരു കാരണവശാലും, അറസ്‌റ്റ്‌ ചെയ്‌ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 48 മണിക്കൂറിൽ കവിയാൻ പാടില്ല
    ഭാരതീയ നാഗരിക് സംഹിത സുരക്ഷാ പ്രകാരം, അറിയപ്പെടുന്നതോ അറിയാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് ആരോപിച്ച്, ഒരു മജിസ്ട്രേറ്റിന് വാമൊഴിയായോ രേഖാമൂലമോ നൽകുന്ന ഏതൊരു പ്രസ്താവനയും അറിയപ്പെടുന്നത്