App Logo

No.1 PSC Learning App

1M+ Downloads
തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 193

Bസെക്ഷൻ 192

Cസെക്ഷൻ 191

Dസെക്ഷൻ 190

Answer:

D. സെക്ഷൻ 190

Read Explanation:

BNSS Section 190.

തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന്.

  • (1) - ഈ അദ്ധ്യായത്തിൻ കീഴിലുള്ള ഒരു അന്വേഷണത്തിൻമേൽ, പോലീസ് സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥന് മേൽപ്പറഞ്ഞതുപോലെ, മതിയായ തെളിവോ ന്യായമായ കാരണമോ ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ, അങ്ങനെയുള്ള ഉദ്യോഗസ്ഥൻ, ഒരു പോലീസ് റിപ്പോർട്ടിൻമേൽ കുറ്റം നടപടിക്കെടുക്കാനും പ്രതിയെ വിചാരണ ചെയ്യുകയോ വിചാരണയ്ക്ക് കമ്മിറ്റ് ചെയ്യുകയോ ചെയ്യാനും അധികാരപ്പെടുത്തപ്പെട്ട ഒരു മജിസ്ട്രേറ്റിൻ്റെ അടുക്കൽ പ്രതിയെ കസ്റ്റഡിയിൽ അയക്കുകയോ,

  • അല്ലെങ്കിൽ, ആ കുറ്റം ജാമ്യം അനുവദിക്കേണ്ടതായിരിക്കുകയും പ്രതിക്ക് ജാമ്യം നല്കാൻ കഴിയുകയും ചെയ്യുന്നുവെങ്കിൽ, അയാളിൽനിന്ന്, അയാൾ ഒരു നിശ്ചിത ദിവസം അങ്ങനെയുള്ള മജിസ്‌ട്രേറ്റിൻ്റെ മുമ്പാകെ ഹാജരാകുന്നതിനും, മറ്റുവിധത്തിൽ നിദേശിക്കുന്നതുവരെ, ആ മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ദിവസംതോറും ഹാജരാകുന്നതിനുമുള്ള ജാമ്യം വാങ്ങുകയോ ചെയ്യേണ്ടതാകുന്നു:

  • എന്നാൽ, കുറ്റാരോപിതൻ കസ്റ്റഡിയിൽ ഇല്ലെങ്കിൽ, മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകുന്നതിന് പോലീസ് ഉദ്യോഗസ്ഥൻ അത്തരം വ്യക്തിയിൽ നിന്ന് ജാമ്യം വാങ്ങണം, കൂടാതെ അത്തരം റിപ്പോർട്ട് കൈമാറിയ മജിസ്ട്രേറ്റ് പ്രതിയെ കസ്റ്റഡിയിൽ എടുത്തില്ല എന്ന കാരണത്താൽ അത് സ്വീകരിക്കാൻ വിസമ്മതിക്കരുത്

  • (2) - പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥൻ ഈ വകുപ്പിൻ കീഴിൽ, പ്രതിയെ മജിസ്ട്രേറ്റിൻ്റെ അടുക്കൽ അയയ്ക്കുകയോ അല്ലെങ്കിൽ അയാൾ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകുന്നതിനുള്ള ജാമ്യം വാങ്ങുകയോ ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥൻ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കപ്പെടേണ്ടത് ആവശ്യകമായേക്കാവുന്ന ഏതെങ്കിലും ആയുധമോ മറ്റു സാധനമോ അദ്ദേഹത്തിന് അയക്കുകയും

  • പരാതിക്കാരനോടും (വല്ലവരുമുണ്ടെങ്കിൽ) കേസിലെ വസ്തുതകളും പരിതഃസ്ഥിതികളും നേരിട്ടറിവുള്ളവരാണെന്ന് തനിക്ക് തോന്നുന്നവരിൽ ആവശ്യകമാണെന്ന് താൻ കരുതുക.ആളുകളോടും ബോണ്ടിൽ നിദേശിക്കുന്നതുപോലെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകുന്നതിനുള്ള ഒരു ബോണ്ട് ഒപ്പിട്ട് പൂർത്തീകരിക്കാനും പ്രതിക്കെതിരായുള്ള ചാർജിന്റെ വിഷയത്തിൽ, (അതതു സംഗതി പോലെ) പ്രോസിക്യൂട്ടു ചെയ്യുകയോ തെളിവ് കൊടുക്കുകയോ ചെയ്യാനും ആവശ്യപ്പെടേണ്ടതുമാകുന്നു.

  • (3) - ബോണ്ടിൽ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ കോടതിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ, അങ്ങനെയുള്ള കോടതിയിൽ, അങ്ങനെയുള്ള മജിസ്ട്രേറ്റ്, കേസ് അന്വേഷണത്തിനോ വിചാരണയ്ക്കോ റഫർ ചെയ്യുന്ന ഏതെങ്കിലും കോടതി ഉൾപ്പെടുന്നതായി ഗണിക്കപ്പെടുന്നതാണ്; എന്നാൽ, അതിന് അങ്ങനെയുള്ള പരാതിക്കാരനോ ആളുകൾക്കോ അങ്ങനെയുള്ള റഫറൻസിനെക്കുറിച്ച് ന്യായമായ നോട്ടീസ് നല്‌കിയിരിക്കണം

  • (4) - ഏത് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യത്തിലാണോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിച്ചത്, ആ ഉദ്യോഗസ്ഥൻ അതിൻറെ ഒരു പകർപ്പ് അത് ഒപ്പിട്ടു പൂർത്തീകരിച്ചവരിൽ ഒരാൾക്ക് നല്കേണ്ടതും, അതിനുശേഷം അസ്സൽ തൻ്റെ റിപ്പോർട്ടോടുകൂടെ മജിസ്ട്രേറ്റിന് അയക്കേണ്ടതുമാകുന്നു.


Related Questions:

സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?