സങ്കലിത വിദ്യാഭ്യാസം (Inclusive education)
- സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്കുന്നതിനെയാണ്.
- ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
- ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
- സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.
- ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.
- അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും.
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-
- മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
- സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
- പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
- എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.