App Logo

No.1 PSC Learning App

1M+ Downloads
ആരുടെ സിദ്ധാന്തത്തിൻ്റെ മാറ്റത്തോടു കൂടിയ ഒരു തുടർച്ചയായാണ് സ്കിന്നർ പ്രവർത്തനാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ?

Aപിയാഷെ

Bപാവ്‌ലോവ്

Cകോഹ്ളർ

Dവാട്സൺ

Answer:

B. പാവ്‌ലോവ്

Read Explanation:

സ്കിന്നർ 

  • പാവ്‌ലോവിൻ്റെ S-R ഈ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്കിന്നർ പ്രവർത്തനാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത്. 
  • പാവ്ലോവ് ആവിഷ്കരിച്ച  S-R സിദ്ധാന്തത്തിൻ്റെ മാറ്റത്തോടു  കൂടിയ ഒരു തുടർച്ചയാണ് പ്രവർത്തനാനുബന്ധ സിദ്ധാന്തം. 
  • ചോദകത്തിന് അനുസരിച്ച് പ്രതികരണം ഉണ്ടാകുന്നു എന്നണ്  പാവ്ലോവ് S-R സിദ്ധാന്തത്തിൽ പറഞ്ഞതെങ്കിൽ സ്കിന്നർ  പ്രതികരണത്തിനനുസരിച്ച് ചോദകത്തെ (R-S) മാറ്റി പ്രതിഷ്ഠിച്ചു. 
  • പാവ്‌ലോവിൻ്റെ S-R ബന്ധത്തെ സ്കിന്നർ R-S ബന്ധമാക്കി.
  • പ്രബലനമാണ് സ്കിന്നറുടെ സിദ്ധാന്തത്തിൻ്റെ കേന്ദ്രബിന്ദു.
  • അഭിലഷണീയമായ പ്രതികരണത്തിന് ഉടൻതന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം.
  • ഓരോ പ്രതികരണത്തിന്റേയും  അനന്തരഫലമാണ് വ്യവഹാരത്തിൻറെ രൂപപ്പെടലിൽ നിർണായകമാകുന്നത്.
  • പഠിതാക്കളിൽ അഭിപ്രേരണ ജനിപ്പിക്കാൻ പ്രശംസ, ഗ്രേഡ്, മെഡലുകൾ, സമ്മാനങ്ങൾ തുടങ്ങിയ പ്രബലനങ്ങൾ ഉപയോഗിക്കാം.

പ്രബലനം 2 തരം

  1. ധന പ്രബലനം (Positive Re inforcement)
  2. ഋണ പ്രബലനം (Negative Re inforcement)

Related Questions:

യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം ?
1956 -ഇൽ വടക്കേ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ ആരംഭിച്ച പ്രോജക്ട് ആണ് ?
പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടക്കുന്ന പ്രവർത്തനം :
The agency entitled to look after educational technology in Kerala: