പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് ?
ASkinner, Hull
BWronski, Stanely
CBrant Ford, Stain
DArmstrong, Mayor
Answer:
B. Wronski, Stanely
Read Explanation:
പ്രസംഗരീതി/പ്രഭാഷണരീതി (Lecture method)
- ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി
- വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി
- പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി
- അധ്യാപക കേന്ദ്രിത പഠന രീതിയാണ് പ്രഭാഷണ രീതി
- പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് - Wronski, Stanely
പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ
- കുട്ടികളിൽ താൽപര്യമുണർത്തുവാൻ (to motivate)
- വ്യക്തത വരുത്തുവാൻ (to clarify)
- അവലോകനം ചെയ്യാൻ (to review)
- വിപുലീകരിക്കാൻ (to expand)