Challenger App

No.1 PSC Learning App

1M+ Downloads

പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക

  1. പരികല്പനയുടെ രൂപീകരണം
  2. പ്രശ്നം തിരിച്ചറിയൽ
  3. വിവരശേഖരണം
  4. നിഗമനത്തിൽ എത്തിച്ചേരൽ

A(c), (d), (b), (a)

B(b), (d), (c), (a)

C(b) (c), (a), (d)

D(b), (a), (c), (d)

Answer:

D. (b), (a), (c), (d)

Read Explanation:

പ്രശ്നപരിഹരണ രീതി (Problem Solving Method)

  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകര മാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്. 

ശാസ്ത്രീയമായ പ്രശ്നപരിഹരണത്തിന് ചില ഘട്ടങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്

1. പ്രശ്നം തിരിച്ചറിയൽ (Identifying the Problem)

എന്താണ് പ്രശ്നം എന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട് 

2. പ്രശ്നം നിർവചിക്കൽ (Defining the Problem)

സൂക്ഷ്മതലത്തിൽ പ്രശ്നം കൃത്യതപ്പെടുത്തുന്നു.

3. പരികൽപ്പനയുടെ രൂപീകരണം (Hypothesis Formation)

നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന്റെ ചില പരിഹാര മാർഗ്ഗങ്ങൾ ഊഹിച്ചെടുത്ത് അതിൽ യോജിച്ചവയെ പരികല്പനയായി പരിഗണിക്കാം.

4. പ്രശ്നപരിഹാര തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ (Forming Strategies)

പ്രശ്നപരിഹാരത്തിന് ഉചിതമായ ഏതെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം എന്ന് തിട്ടപ്പെടുത്തണം ; കൃത്യമായ രീതി ശാസ്ത്രം (Methodology) സ്വീകരിച്ച് ശരിയായ പരിഹാര മാർഗ്ഗങ്ങളിലൂടെ കടന്നുപോയി ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.

5. തന്ത്രങ്ങൾ നടപ്പിലാക്കാൻ/വിവരശേഖരണം (Collection of Data)

ആവശ്യമായ വിവര ശേഖരണം (Data Collection) നടത്തി ആസൂത്രണം ചെയ്ത പ്രശ്നപരിഹരണ തന്ത്രങ്ങൾ കൃത്യതയോടെ നടപ്പിലാക്കുക.

6. അപഗ്രഥനവും നിഗമനവും

ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്, അപഗ്രഥിച്ച് ചില നിഗമനങ്ങളിലെത്തിച്ചേരുന്നു.

7. വിലയിരുത്തൽ

നിർവ്വഹണ പ്രക്രിയയെ ഫലപ്രദമായി വിലയിരുത്തുകയാണ് ഈ ഘട്ടം.

 

Related Questions:

Physical and psychological readiness of the children to enter school is necessary as it .....
Techniques and procedures adopted by teachers to make their teaching effective :
ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?
  • താഴെ കൊടുത്തിരിക്കുന്നവയുടെ ശരിയായ ക്രമീകരണം തെരഞ്ഞെടുക്കുക :
    1. പ്രശ്നാവതരണം
    2. ദത്തങ്ങളുടെ വിശകലനം
    3. പരികല്പന രൂപീകരണം
    4. ദത്ത ശേഖരണം
    5. നിഗമന രൂപീകരണം
    6. ആസൂത്രണം

 

Which of the following is NOT related with essay type question?