App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :

Aകല്ലറകളിൽ

Bശവകുടീരങ്ങളിൽ

Cനന്നങ്ങാടികളിൽ

Dമമ്മികളിൽ

Answer:

C. നന്നങ്ങാടികളിൽ

Read Explanation:

നന്നങ്ങാടികൾ

  • ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം  ആണു നന്നങ്ങാടി.
  • ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു.
  • മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്.
  • മുതുമക്കച്ചാടി എന്നും പേരുണ്ട്.
  • മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു.
  • കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്.
  • പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.

Related Questions:

പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന :
മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?
The Tamil word 'muvendar' mentioned in the Sangam poem means .................
അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ് ?
എ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി ?