Challenger App

No.1 PSC Learning App

1M+ Downloads
പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :

Aവ്യവഹാരങ്ങളിൽ അധിഷ്ഠിതമായ ബന്ധം

Bതീവ്രമായ അടുപ്പത്തിൻ്റെ അഭാവം

Cഔപചാരികത

Dമുഖാഭിമുഖ ബന്ധം

Answer:

D. മുഖാഭിമുഖ ബന്ധം

Read Explanation:

  • നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികൾ ഒത്തുചേരുന്ന സംഘം അറിയപ്പെടുന്നത് - സാമൂഹ്യസംഘം
  • സാമൂഹ്യ സംഘങ്ങളെ രണ്ടായി തരം തിരിക്കാം :-
    1. പ്രാഥമികസംഘം
    2. ദ്വിതീയ സംഘം

 

  • പ്രാഥമിക സംഘം - അടുത്ത ബന്ധം വച്ചു പുലർത്തുന്നവരും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം 
  • പ്രാഥമിക സംഘത്തിൻറെ പ്രധാന ലക്ഷ്യം - അംഗങ്ങളുടെ ക്ഷേമം
    • ഉദാഹരണം :- കുടുംബം

 

  • ദ്വിതീയ സംഘം :- അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിൽക്കുകയും ചെയ്യുന്ന സംഘം

Related Questions:

അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?
താഴെപ്പറയുന്നവയിൽ ആർക്കാണ് ഇൻട്രോസ്പെക്ഷൻ അഥവാ ആത്മ നിരീക്ഷണം എന്ന മനശാസ്ത്ര രീതി സ്വീകാര്യമല്ലാത്തത് ?
ബെഞ്ചമിൻ ബ്ലൂമും കൂട്ടരും വികസിപ്പിച്ചെടുത്ത വൈകാരിക മേഖലയിലെ ആദ്യത്തെ പഠനതലം ഏത് ?
'ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു' - ഇത് ഏത് ജെസ്റ്റാൾട്ട് തത്വമാണ് ?
താഴെപ്പറയുന്നവയിൽ പഠന സന്നദ്ധതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?