App Logo

No.1 PSC Learning App

1M+ Downloads
"പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം" - ഇത് ഏത് ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aആശയ വാദം

Bപ്രകൃതി വാദം

Cമാനവികതാ വാദം

Dപ്രായോഗിക വാദം

Answer:

D. പ്രായോഗിക വാദം

Read Explanation:

പ്രായോഗിക വാദം 
  • പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം - പ്രായോഗിക വാദികൾ
  • ജനാധിപത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയ ദാർശനികൻ - ജോൺ ഡ്യൂയി
  • യഥാർത്ഥമായ അനുഭവങ്ങളിൽ നിന്ന് പഠനാവസരങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദികളാണ് പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത്. 
  • "പ്രവർത്തിച്ച് പഠിക്കുക" എന്നതാണ് പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം. 
  • ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങൾ മുമ്പോട്ടുവച്ചവരാണ് പ്രായോഗിക വാദികൾ
  • "വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് പ്രായോഗികവാദം നിർദ്ദേശിച്ചു.
  • സ്വയം നിയന്ത്രിതമായ അച്ചടക്കത്തിന്റെ പക്ഷത്തായിരുന്നു പ്രായോഗിക വാദികൾ
 

Related Questions:

ജോൺ ഡ്വെയ് യുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായി ചേരുന്നത് ഏതൊക്കെയാണ് ?

  1. ഡിസ്ലക്സിയ - വായിക്കുവാനുള്ള ബുദ്ധിമുട്ട്
  2. ഡിസ്കാല്കുല്ലിയ - ചലിക്കുവാനുള്ള ബുദ്ധിമുട്ട്
  3. ഡിസ്ഗ്രാഫിയ - ഗണിത ആശയങ്ങളും നമ്പറുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
  4. ഡിസ്ഫേസിയ - എഴുതുവാനുള്ള ബുദ്ധിമുട്ട്

    താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ ഏത് വിദ്യാഭ്യാസ ചിന്തകനുമായി ബന്ധപ്പെട്ടതാണ് ?

    • കഠിന ശിക്ഷകൾ കൊടുത്ത് കുട്ടികളിൽ അച്ചടക്കമുണ്ടാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. 
    • മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും.
    ഒന്നാംക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അധ്യാപകൻ സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ പ്രബലന രീതി ?
    "വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്" - ആരുടെ വാക്കുകളാണ് ?