App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി തലത്തിലെ പഠനപ്രവർത്തനങ്ങൾ കളിരീതിയുമായി ബന്ധപ്പെടുത്തണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?

Aപഠന സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Bകായിക വിദ്യാഭ്യാസ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ

Cവളർച്ചയും വികാസവും സംബന്ധിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Dബോധത്തിന്റെ സാമൂഹിക ശാസ്ത്രപരമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Answer:

C. വളർച്ചയും വികാസവും സംബന്ധിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Read Explanation:

വളർച്ച

 

            ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

 

വളർച്ചയുടെ സവിശേഷതകൾ:

  1. വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
  2. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
  3. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
  4. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  5. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
  6. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  7. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല.
  8. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. 

 

വികാസം

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.


Related Questions:

കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?
വിദ്യാഭ്യാസത്തിൽ 3 HS (Head, Heart, Hand) ന് പ്രാധാന്യം നൽകിയത് :
പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?
Dalton plan was developed by
മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory) ആരുടേതാണ് ?