പ്രോട്ടീൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
Aഅനീമിയ
Bഹൈപർകലാമിയ
Cഗോയിറ്റർ
Dക്വാഷിയോർക്കർ
Answer:
D. ക്വാഷിയോർക്കർ
Read Explanation:
മാംസ്യം (Protein)
- ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് മാസ്യം.
 - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, 
സൾഫർ എന്നിവയാണ് ഘടകങ്ങൾ. - മാംസ്യത്തിെൻ്റെ സാന്നിധ്യം അറിയാൻ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നീ രാസവസ്തുക്കൾ ഉപേയാഗിക്കുന്നു.
 - മത്സ്യം, മാംസം, മുട്ട, ചെറുപയർ തുടങ്ങിയ
ഭക്ഷ്യവസ്തുകളിൽ പ്രോട്ടീൻ വലിയ തോതിൽ
അടങ്ങിയിരിക്കുന്നു. - മാംസ്യത്തിൻ്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ ക്വാഷിയോർക്കർ, മരാസ്‌മസ്
 
ക്വാഷിയോർക്കറിൻ്റെ ലക്ഷണങ്ങൾ :-
- ശരീര വളർച്ചയും മാനസിക വളർച്ചയും മുരടിക്കുന്നു.
 - നീരുവന്നു വീർത്ത കാലുകൾ
 - ഉന്തിയ വയർ
 - തുറിച്ച കണ്ണുകൾ
 
മരാസ്‌മസിൻ്റെ ലക്ഷണങ്ങൾ :-
- ശോഷിച്ച ശരീരം
 - ഉന്തിയ വാരിയെല്ലുകൾ
 - വരണ്ട ചർമം
 - കുഴിഞ്ഞുതാണ കണ്ണുകൾ
 
