ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ.
രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം. ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി.എൻ.എ. (DNA), ആർ.എൻ.എ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു.
ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന് പ്രോട്ടീൻ കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും. ഹെലിക്കൽ മുതൽ സങ്കീർണ്ണമുള്ളതുമായ വ്യത്യസ്തങ്ങളായ ആകൃതികളാണ് വൈറസുകൾക്കുള്ളത്.
ബാക്ടീരിയയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ളവയാണ് ഇവ.