App Logo

No.1 PSC Learning App

1M+ Downloads
പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 110

Bസെക്ഷൻ 112

Cസെക്ഷൻ 113

Dസെക്ഷൻ 114

Answer:

A. സെക്ഷൻ 110

Read Explanation:

BNSS Section - 110 - Reciprocal arrangements regarding Processes.-[പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങൾ]

  • 110 (1) - ഈ സൻഹിതയിൽ കീഴിൽ വ്യാപിച്ചുകിടക്കുന്ന ഒരു കോടതി പുറപ്പെടുവിക്കുന്ന

    (a) പ്രതിക്കുള്ള സമൻസോ, അല്ലെങ്കിൽ

    (b) പ്രതിയുടെ അറസ്റ്റ് വാറന്റോ , അല്ലെങ്കിൽ

    (c) ഏതെങ്കിലും വ്യക്തിയോട് ഹാജരാക്കാൻ ആവശ്യപ്പെടുന്ന അയാൾക്കുള്ള സമൻസോ

    (d) ഒരു സെർച്ച് വാറന്റോ

  • (i) പ്രസ്തുത പ്രദേശങ്ങൾക്ക് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലോ പ്രദേശത്തോ ഉള്ള ഒരു കോടതിയുടെ പ്രാദേശിക അധികാരപരിധിക്കുള്ള, അത്തരം സമൻസുകളോ വാറന്റുകളോ തപാൽ മുഖേന കോടതിയുടെ അധ്യക്ഷത വഹിക്കുന്ന ഉദ്യോഗസ്ഥന് അയക്കാവുന്നതാണ്

  • (a) ,(b) എന്നിവയിൽ പരാമർശിച്ച ഏതെങ്കിലും സമൻസ് അങ്ങനെ നൽകിയിട്ടുണ്ടെങ്കിൽ അത് അയച്ച കോടതിയുടെ അധ്യക്ഷത വഹിക്കുന്ന ഉദ്യോഗസ്ഥൻ മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ മജിസ്ട്രേറ്റ് ആണെങ്കിൽ 70 -ാം വകുപ്പിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്

  • (ii) ക്രിമിനൽ കേസുകളും ആയി ബന്ധപ്പെട്ട സമൻസോ വാറന്റോ നടത്താൻഇന്ത്യയ്ക്കു പുറത്തുണ ഏന്തെങ്കിലും രാജ്യത്തെയോ സ്ഥലത്തെയോ ഗവൺമെന്റുമായി ഏർപ്പാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റ് ഇതിനായി പ്രത്യേകം വിജ്ഞാപനം വഴി നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ സമൻസോ വാറൻ്റോ ഡ്യൂപ്ലിക്കേറ്റായി അത്തരം കോതിയേയോ ജഡ്‌ജിയെയോ ഏൽപിക്കാവുന്നതാണ്.

  • 110 (2) - പ്രസ്തു‌ത പ്രദേശങ്ങളിലെ ഒരു കോടതി സേവനത്തിനോ നിർവ്വഹണത്തിനോ വേണ്ടി ഒരു കോടതിക്ക്

  • (i) പ്രസ്തുത പ്രദേശങ്ങൾക്ക് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലോ പ്രദേശത്തോ ഉള്ള കോടതി

  • (ii) കരാറിലേർപ്പെട്ടിരിക്കുന്ന രാജ്യത്തെ കോടതിയോ ജഡ്‌ജിയോ, മജിസ്ട്രേറ്റോ പുറപ്പെടുവിക്കുന്ന

  • (a ) പ്രതിക്കുള്ള സമൻസ് , അല്ലെങ്കിൽ

    (b) അറസ്റ്റ് വാറൻ്റോ, അല്ലെങ്കിൽ

    (c ) ഏതെങ്കിലും വ്യക്തിയോട് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സമൻസോ

    (d )ഒരു സെർച്ച് വാറന്റോ, നടപ്പിലാക്കുവാൻ കിട്ടിയിട്ടുള്ളിടത്ത്, അത് ഒരു കോടതിക്ക് അതിന്റെ അധികാരപരിധിക്കുള്ളിൽ നടപ്പിലാക്കാനോ അല്ലെങ്കിൽ ആ പ്രദേശത്തുള്ള മറ്റൊരു കോടതിയിൽ നിന്ന് കിട്ടിയ സമൻസോ വാറന്റോ ആയിരുന്നാൽ എന്നപോലെ നടപ്പിലാക്കേണ്ടതും

  • (i) ഒരു അറസ്റ്റ് വാറന്റ് നടപ്പിലാക്കിയിട്ടുള്ളയിടത്ത്, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ കാര്യം കഴിയുന്നിടത്തോളം 82,83 വകുപ്പുകൾ നിർണയിക്കുന്ന നടപടിക്രമം അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതും

  • (ii) ഒരു സെർച്ച് വാറന്റ് നടപ്പിലാക്കിയിട്ടുള്ളയിടത്ത്, പരിശോധനയിൽ കണ്ടെത്തുന്ന സാധനങ്ങൾ, കഴിയുന്നിടത്തോളം, 104-ാം വകുപ്പ് നിർണ്ണയിക്കുന്ന നടപടിക്രമം അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതും ആകുന്നു


Related Questions:

കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

സെക്ഷൻ 80 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 80(1) - ഒരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിയ്ക്ക് പുറത്ത് നടപ്പിലാക്കേണ്ടി വരുമ്പോൾ, അത്തരം കോടതിക്ക്, വാറൻ്റ് അതിൻ്റെ അധികാരപരിധിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിക്കുന്നതിനു പകരം, അത് തപാൽ വഴിയോ മറ്റുവിധത്തിലോ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ, ജില്ലാ പോലീസ് സൂപ്രണ്ടിന്റെയോ, പോലീസ് കമ്മീഷണറുടെയോ അധികാരപരിധിക്കുള്ളിൽ അത് നടപ്പിലാക്കണം, ജില്ലാ സൂപ്രണ്ട് അല്ലെങ്കിൽ കമീഷണർ, അദ്ദേഹത്തിൻ്റെ പേരിൽ അത് അംഗീകരിക്കുകയും പ്രായോഗികമാണെങ്കിൽ, ഇതിനു മുൻപ് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ അത് നടപ്പാക്കേണ്ടതും ആകുന്നു
  2. 80(2) - ഉപവകുപ്പ് (1) പ്രകാരം, വാറൻ്റ് പുറപ്പെടുവിക്കുന്ന കോടതി, വാറന്റിനൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കെതിരെയുള്ള വിവരങ്ങളുടെ സാരാംശം, 83-ാം വകുപ്പിൽ കീഴിൽ പ്രവർത്തിക്കുന്ന കോടതിയ്ക്ക് അയാൾക്ക് ജാമ്യം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ കഴിയുന്നതിന് മതിയാകുന്ന രേഖകൾ സഹിതം അയച്ചുകൊടു ക്കേണ്ടതാകുന്നു.
    ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
    1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന് ( Code of Criminal Procedure (CrPC) ) പകരം നിലവിൽ വന്ന നിയമം ഏത് ?
    BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?