App Logo

No.1 PSC Learning App

1M+ Downloads
പ്ലേറ്റോയുടെ വിദ്യാഭ്യാസ സ്ഥാപനം അറിയപ്പെടുന്നത് ?

Aമോണ്ടിസോറി

Bഅക്കാദമി

Cകിൻറർ ഗാർഡൻ

Dശാന്തിനികേതൻ

Answer:

B. അക്കാദമി

Read Explanation:

ആദർശവാദം (Idealism)

  • വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടതാണ് ആദർശവാദം
  • നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്നതാണ് ആദർശവാദം
  • പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നു സോക്രട്ടീസും പ്ലേറ്റോയും.
  • വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം.
  • ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം പ്രാകൃത കാഴ്ച്ചപ്പാടുകളിൽ നിന്ന് വിഭിന്നമായി വൈകാരികമായും ബുദ്ധിപരമായും വികാസം പ്രാപിച്ച് പൂർണതയുള്ള ആദർശവാനായി ഒരു വ്യക്തിയെ മാറ്റുക എന്നതാണ്.
  • വ്യക്തിത്വ വികസനത്തിലധിഷ്ഠിതമായ ലക്ഷ്യവും സമൂഹ നന്മയിലധിഷ്ഠിതമായ ലക്ഷ്യവും വിദ്യാഭ്യാസത്തിനുണ്ട്. 
  • മാത്യകാപരമായ വ്യക്തിത്വത്തിന്റെ വികസനം അദ്ധ്യാപകനു മാത്രം സൃഷ്ടിക്കാൻ സാധിക്കുന്ന ഒന്നായിട്ടായിരുന്നു ആദർശവാദത്തിലെ കാഴ്ചപ്പാട്. 
  • പാശ്ചാത്യ വിദ്യാഭ്യാസകാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു പ്ലേറ്റോയുടെ "അക്കാഡമി"
  • ആദർശ വാദികൾ മാനവിക വിഷയങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ അംഗീകരിക്കുന്നു. 
  • അദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങിയ സമൂഹത്തെ മാതൃകയാക്കിയാണ് വിദ്യാർത്ഥികളിൽ അച്ചടക്കം വളരേണ്ടതെന്നും കരുതുന്നു. 

ആദർശവാദത്തിലെ മൂന്ന് പ്രധാന ആശയങ്ങൾ 

  1. മനുഷ്യന്റെ ആത്മീയ മൂല്യങ്ങളായ സത്യം, ശിവം ( നന്മ ), സുന്ദരം എന്നിവയെ സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്റെ ധർമ്മം
  2. ആത്മാവിന്റെ മോചനമാണ് ആദർശവാദത്തിലെ രണ്ടാമത്തെ തത്വം.
    • ആദർശവാദി പ്രാധാന്യം കൽപ്പിക്കുന്നത് ആത്മീയതയ്ക്കായതിനാൽ ശാരീരിക സുഖങ്ങിളിൽ നിന്നുമുള്ള ആത്മാവിന്റെ മോചനത്തിൽ വിശ്വസിക്കുന്നു.
  3. മഹത്തായ ജീവിതമൂല്യങ്ങളുടെ സാക്ഷാത്കാരമാണ് മൂന്നാമത്തെ തത്വം

Related Questions:

പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടക്കുന്ന പ്രവർത്തനം :
ഔപചാരിക വിദ്യാഭ്യാസം തുടങ്ങാൻ കഴിയാത്തവർക്കും തുടർന്നുകൊണ്ടുപോകാൻ കഴിയാത്തവർക്കും കൊഴിഞ്ഞുപോയവർക്കും തൊഴിൽ എടുക്കാൻ നിർബന്ധിതരായ കുട്ടികൾ, കുടിയേറിപ്പാർത്തവർ എന്നിവർക്കെല്ലാം ആയി ആസൂത്രണം ചെയ്യപ്പെടുന്ന വിദ്യാഭ്യാസമാണ്?
സാമൂഹ്യവികാസത്തെക്കാൾ ..................... വികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്.
Which Gestalt principle explains why we group items that share similar characteristics, such as color, shape, or size?
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനം ?