App Logo

No.1 PSC Learning App

1M+ Downloads
പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bമൂലം തിരുനാൾ രാമവർമ്മ

Cവിശാഖം തിരുനാൾ രാമ വർമ്മ

Dഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Answer:

B. മൂലം തിരുനാൾ രാമവർമ്മ

Read Explanation:

പൗരസമത്വവാദ പ്രക്ഷോഭം

  • 1919ൽ തി രുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം
  • അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
  • ടി.കെ മാധവൻ , എ .ജെ ജോൺ ,എൻ.വി ജോസഫ് എന്നിവരാണ് പ്രക്ഷോഭത്തിന് നേത്രത്വം നൽകിയത്. 
  • പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : മൂലം തിരുനാൾ രാമവർമ്മ
  • പ്രക്ഷോഭത്തെ തുടർന്ന് 1922ല്‍ ലാന്‍ഡ്‌ റവന്യൂ വകുപ്പ്‌ വിഭജിച്ചുകൊണ്ട്‌ റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകള്‍ നിലവില്‍ വന്നു.
  • ഇതോടെ റവന്യൂ വകുപ്പില്‍ അവര്‍ണ്ണരും ഹൈന്ദവേതരരും നിയമിക്കപ്പെടാന്‍ ആരംഭിച്ചു.

 


Related Questions:

തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?
നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത തിരുവിതാംകൂർ ഭരണാധികാരി ആര് ?
വേണാട് ഉടമ്പടി നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പു വച്ച ഭരണാധികാരി ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏത് ?

  1. ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ രാജാകേശവ ദാസ് 
  2. നെടുംകോട്ട പണി കഴിപ്പിച്ചതിരുവിതാംകൂർ രാജാവാണ് ധർമ്മരാജ 
  3. 1766 ൽ രണ്ടാം തൃപ്പടിദാനം നടന്നു 
    കൊച്ചിയിലെ നാണയങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഏതാണ് ?