Challenger App

No.1 PSC Learning App

1M+ Downloads

ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ ?

  1. വാസുദേവ് ബൽവന്ത് ഫാഡ്കേ
  2. ഹാജി ഷരിയത്തുള്ള
  3. തിൽക്ക മഞ്ജി
  4. ദാദു മിയാൻ

    Aii, iv എന്നിവ

    Bi, ii എന്നിവ

    Cഎല്ലാം

    Di മാത്രം

    Answer:

    A. ii, iv എന്നിവ

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപങ്ങൾ

    • ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം

    • ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - ഹാജി ഷരിയത്തുള്ള, ദാദു മിയാൻ

    • റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - വാസുദേവ് ബൽവന്ത് ഫാഡ്കേ

    • ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണി മിൽ സമരം, കൊൽക്കത്ത ചണമിൽ സമരം

    • 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി

    • 1785-ൽ തിൽക്ക മഞ്ജിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്ഥലം - ബഗൽപൂർ

    • 1882-ൽ ആസാമിലെ കാചാർ പ്രദേശത്ത് നടന്ന കലാപം - കാചാ-നാഗാ കലാപം

    • ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരം - തേഭാഗ സമരം (1946)


    Related Questions:

    താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. 1765 മുതൽ 1772 വരെയായിരുന്നു ഒന്നാം മറാത്ത യുദ്ധത്തിൻറെ കാലഘട്ടം.
    2. ഒന്നാം മറാത്ത യുദ്ധസമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.
    3. ഒന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെട്ടു.
      Which Act abolished the dyarchy in provinces and introduced provincial autonomy during the British rule?

      കോളനി ഭരണകാലത്തെ ഇന്ത്യൻ പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണം :

      1. യന്ത്രനിർമിത ബ്രിട്ടീഷ് തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ഇന്ത്യൻ തുണി വ്യവസായത്തിന്റെ നാശത്തിന് കാരണമായി.
      2. ബ്രിട്ടനിൽ നിന്ന് കൊണ്ടുവന്ന യന്ത്രനിർമിത തുണികൾക്ക് വിലക്കുറവായതിനാൽ ഇന്ത്യയിൽ എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞു.
      3. ഇന്ത്യയിലെ തുറമുഖ നഗരങ്ങളിലെത്തുന്ന തുണിത്തരങ്ങൾ വിദൂരഗ്രാമങ്ങളിലേക്ക് എത്തിക്കാനും ഗ്രാമങ്ങളിലെ പരുത്തി ശേഖരിച്ച് തുറമുഖങ്ങളിലൂടെ ബ്രിട്ടണിലെത്തിക്കാനും റെയിൽവേയുടെ വ്യാപനം ബ്രിട്ടീഷുകാരെ സഹായിച്ചു.
      4. മൂർഷിദാബാദും ധാക്കയും പോലുള്ള തുണിത്തര നിർമാണകേന്ദ്രങ്ങൾ ജനവാസരഹിതമാവുകയും തുണി നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ കൃഷിപ്പണിയിലേക്കു തിരിയുകയും ചെയ്തു.
        1946 സെപ്റ്റംബറിൽ അധികാരമേറ്റ ഇടക്കാല കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ ആരായിരുന്നു?
        ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌?