Aനെഗറ്റീവ്
Bസൾഫർ
Cപോസിറ്റീവ്
Dഇൻസുലേറ്റർ
Answer:
C. പോസിറ്റീവ്
Read Explanation:
ഫോട്ടോകോപ്പിയർ മെഷീൻ
ഒരു ഫോട്ടോകോപ്പിയർ മെഷിന്റെ പ്രധാന ഭാഗം ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം ആണ്.
ഡ്രമ്മിന്റെ ഉപരിതലത്തിൽ ഒരു സ്റ്റാറ്റിക് പോസിറ്റീവ് ചാർജ് എപ്പോഴും നിലനിർത്തിയിട്ടുണ്ടാകും.
കോപ്പി ചെയ്യേണ്ട പ്രമാണം ഡ്രമ്മിൻ്റെ മുകളിലുള്ള ഗ്ലാസ്പ്ലേറ്റിൽ വച്ചശേഷം തീവ്രമായ പ്രകാശം പ്രതിഫലിക്കുന്നു.
പ്രമാണത്തിലെ വെള്ള ഭാഗങ്ങളിൽ നിന്ന് പ്രകാശം പ്രതിഫലിക്കുകയും ചെയ്യും.
ഇതോടെ പ്രകാശം പതിക്കുന്ന ഡ്രമ്മിന്റെ ഭാഗങ്ങൾ വൈദ്യുതചാലകമായി മാറുകയും, അവിടുത്തെ പോസിറ്റീവ് ചാർജ് നഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാൽ പ്രമാണത്തിലെ ഇരുണ്ട അക്ഷരങ്ങളും ചിത്രങ്ങളും പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല.
അതിനാൽ ഡ്രമ്മിൻ്റെ ഉപരിതലത്തിൽ പ്രകാശം പതിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും പോസിറ്റീവ് ചാർജ് നിലനിർത്തുന്നു.
ഇങ്ങനെ, ഡ്രമ്മിൻ്റെ ഉപരിതലത്തിൽ അക്ഷരങ്ങളു ടെയും ചിത്രങ്ങളുടെയും രൂപത്തിൽ പോസിറ്റീവ് ചാർജുകളുടെ ഒരു വിതരണം രൂപപ്പെടുന്നു.
നെഗറ്റീവ് ചാർജ് നൽകിയിട്ടുള്ള ടോണർ കണങ്ങൾ ഉപയോഗിച്ചാണ് പോസിറ്റീവ് ചാർജുകളുടെ ഈ വിതരണം ദൃശ്യമാക്കുന്നത്.
ഇവ ഡ്രമ്മിൻ്റെ ഉപരിതലത്തിലൂടെ കടത്തിവിടുമ്പോൾ ആകർഷണംമൂലം പോസിറ്റീവ് ചാർജ് വിതരണത്തിനനുസരിച്ച് പറ്റിപ്പിടിക്കുന്നു.
ഇതുവഴി ഡ്രമ്മിൻ്റെ ഉപരിതലത്തിൽ പ്രമാണത്തിന്റെ ഒരു ചിത്രം ദൃശ്യമാകുന്നു.
ഒരു പുതിയ കടലാസ് ഡ്രമ്മിൻ്റെ അടുത്തേക്ക് നീങ്ങുന്നു. ഈ കടലാസിന് ശക്തമായ പോസിറ്റീവ് ചാർജ് നൽകിയിട്ടുണ്ടാകും.
ഇത് കാരണം, ഡ്രമ്മിൽ പറ്റിപ്പിടിച്ചിരിക്കുന്ന ടോണർ കണങ്ങൾ കടലാസിലേക്ക് ആകർഷിക്കപ്പെടുകയും, ചിത്രം കടലാസിലേക്ക് പതിയുകയും ചെയ്യുന്നു.
കടലാസ് ഫ്യൂസർ യൂണിറ്റിലൂടെ കടത്തിവിട്ട് ടോണർ കണങ്ങളെ അതിൽ സ്ഥിരമായി പതിപ്പിക്കുന്നു. പ്രമാണങ്ങളുടെ തനിപ്പകർപ്പുകൾ സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്.
