App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ സ്ഥാപിതമായ പൊതുരക്ഷാ സമിതിയുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?

Aരാജവാഴ്ചയും പരമ്പരാഗത ക്രമവും പുനഃസ്ഥാപിക്കുക

Bവിപ്ലവ വിഭാഗങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുക

Cപ്രതിവിപ്ലവ പ്രവർത്തനങ്ങളെയും ആഭ്യന്തര വിയോജിപ്പിനെയും അടിച്ചമർത്തുക

Dപരിമിതമായ രാജകീയ അധികാരങ്ങളുള്ള ഒരു ഭരണഘടനാപരമായ രാജവാഴ്ച സ്ഥാപിക്കുക

Answer:

C. പ്രതിവിപ്ലവ പ്രവർത്തനങ്ങളെയും ആഭ്യന്തര വിയോജിപ്പിനെയും അടിച്ചമർത്തുക

Read Explanation:

പൊതുരക്ഷാ സമിതി

  • 1792 സെപ്റ്റംബർ 21 ന് ഫ്രാൻസിൽ  ദേശീയ കൺവെൻഷൻ രൂപീകരിക്കപ്പെടുകയും  രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു 
  • 1793 ജൂലൈയിൽ ദേശീയ കൺവെൻഷന് കീഴിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ സമിതി രൂപീകരിച്ചു.
  • മിറാബോ, ഡാൻടൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളായിരുന്നു.
  • പ്രതിവിപ്ലവ പ്രവർത്തനങ്ങളെയും ആഭ്യന്തര വിയോജിപ്പിനെയും അടിച്ചമർത്തുക എന്നതായിരുന്നു സമിതിയുടെ പ്രാഥമിക ലക്ഷ്യം
  • ഇതിനൊപ്പം വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ചുമതല കൂടി യുദ്ധകാലാടിസ്ഥാനത്തിൽ സമിതിക്ക് നൽകപ്പെട്ടു 
  • സൈന്യം, ജുഡീഷ്യറി, പാർലമെൻ്റ് എന്നിങ്ങനെ സർക്കാരിൻ്റെ മൂന്ന് ശാഖകളെ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരുന്നു

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു
  2. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജവംശം- ബൂർബൻ രാജവംശം
  3. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ് ലൂയി പതിനാലാമൻ
    "നിങ്ങള്ക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നു കൂടെ " ആരുടെ വാക്കുകളാണിത്?
    നെപ്പോളിയൻ ഡയറക്ടറിയെ അട്ടിമറിച്ച് അധികാരം സ്ഥാപിച്ച ശേഷം നിലവിൽ വന്ന ഭരണ സംവിധാനം ഏതാണ്?
    Who was the King of France at the time of the French Revolution?
    നെപ്പോളിയൻ മരണമടഞ്ഞ വർഷം ഏത് ?