Aമാർത്താണ്ഡവർമ്മ
Bഹൈദരാലി
Cടിപ്പു സുൽത്താൻ
Dപഴശ്ശിരാജ
Answer:
C. ടിപ്പു സുൽത്താൻ
Read Explanation:
ടിപ്പു സുൽത്താൻ
'മൈസൂർ സിംഹം' എന്നറിയപ്പെടുന്ന മൈസൂർ സുൽത്താൻ
ഹൈദർ അലിയുടെ പുത്രനായിരുന്നു ടിപ്പു.
1750 നവംബർ 20-ന് ദേവനഹള്ളിയിലാണ് ജനിച്ചത്.
യഥാർത്ഥ പേര് : ഫത്തേഹ് അലി
പതിനഞ്ചാം വയസ്സിൽ പിതാവിനോടൊന്നിച്ച് യുദ്ധത്തിനിറങ്ങിയ വ്യക്തി
1784-ൽ ഈസ്റ്റിന്ത്യാക്കമ്പനിയുമായി മംഗലാപുരം ഉടമ്പടിയിൽ ഒപ്പുവെച്ച ഭരണാധികാരി
1788-ൽ മലബാറിൽ പടയോട്ടം നടത്തിയ സുൽത്താൻ.
1789 ഡിസംബറിൽ തിരുവിതാംകൂർ പിടിച്ചെടുക്കുവാനായി ആലുവ വരെ വന്നെങ്കിലും ശക്തമായ കാലവർഷം കാരണം ടിപ്പുവിന് മടങ്ങേണ്ടി വന്നു.
1790-ൽ ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ടിപ്പു വിട്ടുകൊടുത്തു
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി - ശ്രീരംഗപട്ടണം സന്ധി
1799 മേയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധത്തിൽ (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം) ടിപ്പു സുൽത്താൻ വധിക്കപ്പെട്ടു.
"ആയിരം വർഷം ആടായി ജീവിക്കുന്നതിനെക്കാൾ നല്ലത് ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ്" എന്നു പറഞ്ഞ ഭരണാധികാരി.
ഇന്ത്യയിലാദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ യുദ്ധത്തിന് ഉപയോഗിച്ച ഭരണാധികാരി
മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ച ഭരണാധികാരി
ഫ്രഞ്ച് വിപ്ലവത്തിൽ താല്പര്യം കാണിച്ച മൈസൂറിലെ ഭരണാധികാരി
ശ്രീരംഗപട്ടണത്തിൽ 'സ്വാതന്ത്ര്യത്തിന്റെ വൃക്ഷം' നട്ടുവളർത്തിയ വ്യക്തി.
നെപ്പോളിയനുമായി സൗഹൃദം പുലർത്തിയിരുന്ന മൈസൂർ ഭരണാധികാരി
ജമാബന്തി പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന ഭരണാധികാരി
സുൽത്താൻ ബത്തേരിക്ക് ടിപ്പു സുൽത്താന്റെ പേരിൽനിന്നാണ് ആ പേരു കിട്ടിയത്