ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ എത്ര വികസനഘട്ടങ്ങളാണുള്ളത് ?
A4
B5
C6
D7
Answer:
B. 5
Read Explanation:
സിഗ്മണ്ട് ഫ്രോയിഡ് - മനോവിശ്ലേഷണ സിദ്ധാന്തം
- ഫ്രോയിഡിൻ്റെ മനോവിശ്ലേഷണ സിദ്ധാന്തത്തിൽ 3 മുഖ്യ വിഭാഗങ്ങളുണ്ട് :-
- വ്യക്തിത്വത്തിൻറെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം.
- വ്യക്തിത്വ ഘടനയെ സംബന്ധിച്ച സിദ്ധാന്തം.
- മനോ-ലൈംഗിക വികസനത്തെ സംബന്ധിച്ച സിദ്ധാന്തം.
- മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ 5 വികസനഘട്ടങ്ങളാണുള്ളത് :-
- വദന ഘട്ടം (Oral stage)
- ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
- ലൈംഗികാവയവ ഘട്ടം (Phallic stage)
- നിർലീന ഘട്ടം (Latent stage)
- ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)